Quantcast

മലപ്പുറത്ത് മിച്ചമുള്ള അവശ്യവസ്തുക്കള്‍ അയല്‍ ജില്ലകളിലേക്ക്

മലപ്പുറം ജില്ലയില്‍ 184 ക്യാമ്പുകളിലായി 33642 പേര്‍ കഴിയുന്നുണ്ട്. ഇവര്‍ക്ക് വേണ്ടി ശേഖരിച്ച ഭക്ഷ്യവസ്തുക്കളടക്കമുള്ള അവശ്യസാധനങ്ങളില്‍ മിച്ചമുള്ള അയല്‍ ജില്ലകളിലേക്ക് നല്‍കാനാവും...

MediaOne Logo

Web Desk

  • Published:

    19 Aug 2018 2:06 AM GMT

മലപ്പുറത്ത് മിച്ചമുള്ള അവശ്യവസ്തുക്കള്‍ അയല്‍ ജില്ലകളിലേക്ക്
X

മലപ്പുറത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നല്‍കാനായി ശേഖരിച്ച ഭക്ഷണവും വസ്ത്രവും അടക്കമുള്ള സാധനങ്ങള്‍ മിച്ചമുണ്ടെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു. അധികമുള്ള അവശ്യവസ്തുക്കള്‍ തൃശൂര്‍ ഉള്‍പ്പടെയുള്ള അയല്‍ ജില്ലകളിലേക്ക് നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു. 50 സുരക്ഷാബോട്ടുകള്‍ ഇതിനകം തൃശൂര്‍ ജില്ലയിലേക്ക് നല്‍കിയതായും കലക്ടര്‍ അറിയിച്ചു.

മലപ്പുറം ജില്ലയില്‍ 184 ക്യാമ്പുകളിലായി 33642 പേര്‍ കഴിയുന്നുണ്ട്. ഇവര്‍ക്ക് വേണ്ടി ശേഖരിച്ച ഭക്ഷ്യവസ്തുക്കളടക്കമുള്ള അവശ്യസാധനങ്ങളില്‍ മിച്ചമുള്ള അയല്‍ ജില്ലകളിലേക്ക് നല്‍കാനാവുമെന്നാണ് കലക്ടര്‍ അമിത് മീണ അറിയിച്ചത്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന 50 സുരക്ഷാബോട്ടുകള്‍ ഇതിനകം തൃശൂര്‍ ജില്ലയിലേക്ക് നല്‍കിയതായി അറിയിച്ച ജില്ലാ കലക്ടര്‍ മലപ്പുറത്തെ ജനങ്ങളുടെ ഉദാരമനസ്‌കതയെ അഭിനന്ദിച്ചു.

ജില്ലയുടെ തീരദേശമേഖലയില്‍ നിന്ന് ഇന്നലെ ദേശീയ ദുരന്ത നിവാരണ സേന 1000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ 160 അംഗ സംഘമാണ് ജില്ലയില്‍ തമ്പടിക്കുന്നത്. പ്രളയം ഇതിനകം ജില്ലയില്‍ നിന്ന് 40 പേരുടെ ജീവന്‍ കവര്‍ന്നതായും കലക്ടര്‍ അറിയിച്ചു. വെള്ളമിറങ്ങിയാലും വീടുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിമാത്രമേ ക്യാമ്പുകളില്‍ കഴിയുന്നവര്‍ തിരിച്ച് പോകാവൂ എന്നും കലക്ടര്‍ ആവശ്യപ്പെട്ടു.

TAGS :

Next Story