Quantcast

വയനാട്ടിൽ പ്രളയം വിതച്ചത് കനത്ത നാശ നഷ്ടം

പലിശക്കു പണമെടുത്തും സ്വര്‍ണം പണയം വെച്ചും കൃഷിയിറക്കിയ പലരും പ്രളയത്തെ തുടർന്ന് കനത്ത കടബാധ്യതയിലേക്ക് നീങ്ങുകയാണ്

MediaOne Logo

Web Desk

  • Published:

    20 Aug 2018 5:29 AM GMT

വയനാട്ടിൽ പ്രളയം വിതച്ചത് കനത്ത നാശ നഷ്ടം
X

വയനാട്ടിലെ കാര്‍ഷിക മേഖലയില്‍ പ്രളയം വിതച്ചത് കനത്ത നാശനഷ്ടം. ഓണം ലക്ഷ്യമിട്ട് വിളവിറക്കിയ വാഴയും ഇഞ്ചിയുമുൾപ്പടെയുള്ള വിളകളെല്ലാം പ്രളയത്തേ തുടർന്നുണ്ടായ വെള്ളക്കെട്ടില്‍‌ നശിച്ചു. ഇതേതുടർന്ന് കനത്ത കടബാധ്യതയിലേക്ക് നീങ്ങുകയാണ് വയനാട്ടിലെ കര്‍ഷകര്‍.

ഓണവിപണി ലക്ഷ്യമിട്ട് ഏത്തവാഴ കൃഷിയിറക്കിയവര്‍ക്കാണ് കനത്ത നഷ്ടമുണ്ടായത്. ദിവസങ്ങളോളം വെള്ളം കെട്ടി നിന്നതോടെ കുലച്ച വാഴയടക്കം ചീഞ്ഞു നശിച്ചു. 670 ഹെക്ടറിലധികം വാഴകൃഷിയാണ് വയനാട്ടില‍ നശിച്ചത്.58 ഹെക്ടറിലധികം ഇഞ്ചിക്കൃഷി ഇപ്പോഴും വെള്ളത്തിലാണ്.നെല്‍വയലുകളും പുഴകളും ഏതെന്ന് തിരിച്ചറിയാത്ത അവസ്ഥയിലാണ് നിലവിൽ വയനാട്.600 ഹെക്ടറിലധികം നെല്‍വയലും വെള്ളം കയറി നശിച്ചു.

കൃഷി ഉപജീവനമാക്കിയ തലമുറക്ക് ഒരിക്കലും നികത്താനാവാത്ത നഷ്ടം സമ്മാനിച്ചാണ് ഈ മഴക്കാലം വിടവാങ്ങുന്നത്. പലിശക്കു പണമെടുത്തും സ്വര്‍ണം പണയം വെച്ചുമെല്ലാമാണ് പലരും കൃഷിയിറക്കിയിരുന്നത്. പക്ഷേ ഈ പ്രളയകാലം കഴിയുമ്പോള്‍ വയനാട്ടിലെ കാര്‍ഷിക മേഖല പാടെ തകര്‍ന്നിരിക്കുന്നു.

TAGS :

Next Story