Quantcast

പ്രളയത്തില്‍ നിന്ന് രക്ഷിച്ച നാവികസേന ഉദ്യോഗസ്ഥര്‍ക്ക് ടെറസില്‍ നന്ദിയെഴുതി മലയാളികള്‍

MediaOne Logo

Web Desk

  • Published:

    20 Aug 2018 11:51 AM IST

പ്രളയത്തില്‍ നിന്ന് രക്ഷിച്ച നാവികസേന ഉദ്യോഗസ്ഥര്‍ക്ക് ടെറസില്‍ നന്ദിയെഴുതി മലയാളികള്‍
X

പ്രളയത്തില്‍ നിന്ന് രക്ഷിച്ച നാവികസേനയ്ക്ക് വീടിന്‍റെ ടെറസിന് മുകളില്‍ നന്ദി എഴുതി മലയാളികള്‍. ടെറസിന് മുകളില്‍ ‘Thanks’ എന്നെഴുതിയിരിക്കുന്നതിന്റെ ആകാശദൃശ്യം എ.എന്‍.ഐയാണ് പുറത്തുവിട്ടത്.

ആലുവ ചെങ്ങമനാട്ട് നിന്ന് സാജിത എന്ന ഗര്‍ഭിണിയെ രക്ഷിച്ചത് നാവികസേനയിലെ കമാന്‍ഡര്‍ വിജയ് വര്‍മയുടെ നേതൃത്വത്തിലായിരുന്നു. സാജിത അന്ന് തന്നെ കൊച്ചിയിലെ ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കി. ആഗസ്ത് 17നായിരുന്നു സംഭവം.

പ്രളയ കാലത്തെ അതിജീവന ചിത്രമായി മാറി ആ അമ്മയും കുഞ്ഞും. കഴിഞ്ഞ ദിവസം വിജയ് വര്‍മ്മയുടെ കുഞ്ഞിനെയും അമ്മയെയും സന്ദര്‍ശിക്കുകയും ചെയ്തു. പിന്നാലെയാണ് ടെറസിന് മുകളില്‍ മലയാളികള്‍ നന്ദി രേഖപ്പെടുത്തിയത്.

TAGS :

Next Story