Quantcast

ആനുകൂല്യങ്ങള്‍ അര്‍ഹര്‍ക്ക് മാത്രമാക്കാന്‍ സംയുക്ത സര്‍വേ

പത്തനംതിട്ട ജില്ലയിൽ പ്രളയബാധിത പ്രദേശങ്ങളിൽ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് സംയുക്ത സർവേ നടത്തും. വിവിധ ആനുകൂല്യങ്ങൾക്ക് അർഹതയുള്ളവരെ കണ്ടെത്തുന്നതിനാണ് നടപടി. 

MediaOne Logo

Web Desk

  • Published:

    29 Aug 2018 9:52 AM IST

ആനുകൂല്യങ്ങള്‍ അര്‍ഹര്‍ക്ക് മാത്രമാക്കാന്‍ സംയുക്ത സര്‍വേ
X

പത്തനംതിട്ട ജില്ലയിൽ പ്രളയബാധിത പ്രദേശങ്ങളിൽ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് സംയുക്ത സർവേ നടത്തും. വിവിധ ആനുകൂല്യങ്ങൾക്ക് അർഹതയുള്ളവരെ കണ്ടെത്തുന്നതിനാണ് നടപടി. വിവിധ ആനുകൂല്യങ്ങൾ അനർഹർക്ക് ലഭിക്കുന്നു എന്ന പരാതി ജില്ലയിൽ വ്യാപകമായിരുന്നു.

റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യം, മൃഗസംരക്ഷണം മുതലായ വകുപ്പുകളെ ഏകോപിപ്പിച്ചാണ് സംയുക്ത സർവേ. ആറൻമുള മണ്ഡലത്തിലെ പരിശോധന നടപടികൾ ഇന്ന് ആരംഭിക്കും. ക്യാമ്പുകളിൽ കഴിയുന്നവരുടെ വിവര ശേഖരണം നടത്തണമെന്നും അത് പ്രത്യേകം ഫയലുകളായി സൂക്ഷിക്കണമെന്നും ജില്ലാ കളക്ടർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

അതിനിടെ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതൊഴകെ എല്ലാ സ്കൂളുകളും ഇന്ന് മുതൽ അധ്യയനം പുനരാരംഭിക്കും. 10 സ്കൂളുകൾക്ക് അവധി തുടരും. നിലവിൽ 26 ദുരിതാശ്വാസ ക്യാമ്പുകളിലായി 3553 പേർ കഴിയുന്നുണ്ട്. തിരുവല്ല താലൂക്കിൽ 15 ഉം കോഴഞ്ചേരിയിൽ 10 ഉം റാന്നിയിൽ 1 ക്യാമ്പുമാണുള്ളത്.

TAGS :

Next Story