Quantcast

വായ്പാ പരിധി ഉയര്‍ത്തും; കൂടുതല്‍ കേന്ദ്രസഹായം അവലോകനത്തിന് ശേഷമെന്ന് കേന്ദ്രമന്ത്രി 

പ്രളയം മൂലമുള്ള നാശനഷ്ടം സംബന്ധിച്ച് സംസ്ഥാനത്തിന്റെ പുതിയ നിവേദനം ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ ധനസഹായം അനുവദിക്കുകയുള്ളൂവെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍

MediaOne Logo

Web Desk

  • Published:

    30 Aug 2018 1:57 AM GMT

വായ്പാ പരിധി ഉയര്‍ത്തും; കൂടുതല്‍ കേന്ദ്രസഹായം അവലോകനത്തിന് ശേഷമെന്ന് കേന്ദ്രമന്ത്രി 
X

വായ്പാപരിധി ഉയര്‍ത്തുന്നതുള്‍പ്പെടെ കേരളത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. പ്രളയം മൂലമുള്ള നാശനഷ്ടം സംബന്ധിച്ച് സംസ്ഥാനത്തിന്റെ പുതിയ നിവേദനം ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ ധനസഹായം അനുവദിക്കുകയുള്ളൂവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

പ്രളയക്കെടുതിയിലായ കേരളത്തിന് അടിയന്തരമായി വേണ്ട സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ആദ്യ ഘട്ട പ്രളയത്തിന് ശേഷം കേരളം നിവേദനം നല്‍കുകയും കേന്ദ്ര സംഘമെത്തി അവലോകനം നടത്തുകയും ചെയ്തു. എന്നാല്‍ രണ്ടാം ഘട്ട പ്രളയത്തോടെ പുതിയ നിവേദനം നല്‍കാമെന്നാണ് കേരളം അറിയിച്ചത്. അതു കിട്ടുന്ന മുറയ്ക്കാകും കൂടുതല്‍ കേന്ദ്ര സഹായത്തിനുള്ള തുടര്‍നടപടികള്‍. സഹായം വൈകില്ലെന്നും മന്ത്രി പറഞ്ഞു.

വായ്പാ പരിധിയി ഉയര്‍ത്തുന്നത് പരിഗണിക്കും. ലോക ബാങ്ക് ഫണ്ടിന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ധനമന്ത്രി തോമസ് ഐസകുമായും ബാങ്കിങ് പ്രതിനിധികളുമായും പൊന്‍ രാധാകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തി. കൃഷിക്കാരുടെയും ചെറുകിട വ്യാപാരികളുടെയും വായ്പ തിരിച്ചടവുകളില്‍ ഇളവ് നല്‍കാനും കുറഞ്ഞ വായ്പക്ക് ദീര്‍ഘകാല വായ്പകള്‍ വേഗത്തില്‍ അനുവദിക്കാനും കേന്ദ്ര മന്ത്രി ബാങ്കുകളോട് ആവശ്യപ്പെട്ടു.

TAGS :

Next Story