Quantcast

മുഖ്യമന്ത്രിയുടെ അഭാവം ഭരണ നിര്‍വ്വഹണത്തിന് തടസമാകില്ലെന്ന് ഇ.പി ജയരാജന്‍ 

MediaOne Logo

Web Desk

  • Published:

    2 Sept 2018 1:38 PM IST

മുഖ്യമന്ത്രിയുടെ അഭാവം ഭരണ നിര്‍വ്വഹണത്തിന് തടസമാകില്ലെന്ന്  ഇ.പി ജയരാജന്‍ 
X

മുഖ്യമന്ത്രിയുടെ അഭാവം ഭരണ നിര്‍വ്വഹണത്തിന് തടസമാകില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും മന്ത്രിമാര്‍ ധനസമാഹരണത്തിന് വിദേശത്തേക്ക് പോകുകയെന്നും ദുരിത ബാധിതര്‍ക്കുള്ള പതിനായിരം രൂപ അടിയന്തര സഹായം നല്‍കാന്‍ എല്ലാ നടപടികളും പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സയ്ക്കായാണ് അമേരിക്കയിലേക്ക് പോയത്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ഇ.പി. ജയരാജനായിരിക്കും മന്ത്രിസഭ യോഗങ്ങള്‍ക്ക് അധ്യക്ഷത വഹിക്കുക.

TAGS :

Next Story