ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ വനിത നേതാവിന്റെ പരാതി
യുവതിയുടെ പരാതിയില്‍ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയന്റ് സെക്രട്ടറിയായ ആര്‍.എല്‍ ജീവന്‍ ലാലിനെതിരെ പൊലീസ് കേസെടുത്തു.

വനിതാ നേതാവിന്റെ പരാതിയില്‍ ഇരിങ്ങാലക്കുടയിലെ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസ്. യുവതിയെ അപമാനിച്ചെന്ന പരാതിയില്‍ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറിക്കെതിരെ പോലീസ് കേസ് എടുത്തു. എം.എൽ.എ ഹോസ്റ്റലിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്നാണ് ഡി.വൈ.എഫ്.ഐ ഭാരവാഹി കൂടിയായ യുവതിയുടെ പരാതി. പാർട്ടി നേതൃത്വത്തോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാവാത്തതിനാലാണ് പോലീസിനെ സമീപിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു. ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ളോക്ക് ജോയന്റ് സെക്രട്ടറി ആര്‍.എല്‍ ജീവന്‍ ലാലിനെതിരെയാണ് പരാതി.
എന്‍ജിനീയറിംഗ് കോച്ചിംഗ് സെന്ററിലേക്ക് സീറ്റ് തരപ്പെടുത്തുന്നതിനായി ജീവന്‍ ലാലിനൊപ്പം യുവതി ജൂലൈ ഒന്‍പതിന് വൈകീട്ട് തിരുവനന്തപുരത്ത് പോയിരുന്നു. എം.എല്‍.എ ഹോസ്റ്റലിലായിരുന്നു താമസം. സീറ്റ് റെഡിയായി ജൂലൈ പതിനൊന്നിന് തിരിച്ചു പോരാനുള്ള ഒരുക്കത്തിനിടെ ജീവന്‍ ലാല്‍ കടന്ന് പിടിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തു, ഇക്കാര്യം വീട്ടിലെത്തിയ ശേഷം മാതാപിതാക്കളെ അറിയിച്ചു. അവരുടെ നിര്‍ദേശ പ്രകാരം പിന്നീട് പാര്‍ട്ടി നേതൃത്വത്തെയും. എന്നാല്‍ ഒരു തുടര്‍ നടപടിയും ഉണ്ടായില്ലെന്ന് പരാതിയില്‍ പറയുന്നു.
കുടുംബം സി.പി.എം അനുഭാവികളായത് കൊണ്ടും ഡി.വൈ.എഫ്.ഐയുടെ ഭാരവാഹിയായത് കൊണ്ടും പാര്‍ട്ടിയോടുള്ള വിശ്വാസത്തിന്റെയും കൂറിന്റെയും പേരിലാണ് ഇതുവരെ പോലീസില്‍ പരാതി നല്‍കാതിരുന്നത്. എന്നാല്‍ നടപടികള്‍ ഉണ്ടാവാത്ത സാഹചര്യത്തിലാണ് പോലീസില്‍ പരാതി നല്‍കുന്നതെന്നും യുവതി ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ കാട്ടൂര്‍ പൊലീസാണ് കേസെടുത്തത്.
Adjust Story Font
16

