Quantcast

പീഡന പരാതി: പോലീസിനെ സമീപിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പാര്‍ട്ടി ശ്രമമെന്ന് ആരോപണം

പരാതി നല്‍കുന്നത് തടയാനും അട്ടിമറിക്കാനും പാര്‍ട്ടി നേതാക്കള്‍ തന്നെ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്

MediaOne Logo

Web Desk

  • Published:

    5 Sep 2018 11:47 AM GMT

പീഡന പരാതി: പോലീസിനെ സമീപിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പാര്‍ട്ടി  ശ്രമമെന്ന് ആരോപണം
X

ഡി.വൈ.എഫ്.എെ നേതാവിനെതിരായ പീഡനാരോപണത്തെക്കുറിച്ച് പോലീസിൽ പരാതി നൽകുന്നതിൽ നിന്നും പാർട്ടി നേതാക്കൾ പിൻതിരിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതിക്കാരിയായ യുവതി. നേതാവിനെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്നും പറഞ്ഞായിരുന്നു പിൻതിരിപ്പിക്കാൻ ശ്രമിച്ചതെന്ന് യുവതിയുടെ പോലീസ് പരാതിയിൽ പറയുന്നു. പരാതിക്കാരനെതിരെ മുൻപും ഇത് പോലുള്ള ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

ये भी पà¥�ें- ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്‌.ഐ നേതാവിനെതിരെ വനിത നേതാവിന്റെ പരാതി

പരാതി നല്‍കുന്നത് തടയാനും അട്ടിമറിക്കാനും പാര്‍ട്ടി നേതാക്കള്‍ തന്നെ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഒരുമാസത്തിന് ശേഷം പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് പരാതി പരിഗണിക്കാന്‍ പാര്‍ട്ടിയും നിര്‍ബന്ധിതമായത്. ജീവന്‍ലാലിനെതിരെ ഡി.വൈ.എഫ്.ഐ.യുടെ ബ്ലോക്ക് കമ്മിറ്റി അംഗമായ വനിതാ നേതാവ് നേരത്തെ പരാതി നല്‍കിയിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

ये भी पà¥�ें- പീഡന പരാതി: ഇരിങ്ങാലക്കുടയിലെ ഡി.വൈ.എഫ്.വൈ നേതാവ് ജീവന്‍ലാലിനെ സി.പി.എം സസ്പെന്റ് ചെയ്തു

TAGS :

Next Story