Quantcast

ആലപ്പുഴയില്‍ ആംബുലന്‍സിന് തീ പിടിച്ചു; രോഗി മരിച്ചു

ഓക്സിജന്‍ സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്നാണ് ആംബുലന്‍സ് കത്തിയത്. കത്തുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു

MediaOne Logo

Web Desk

  • Published:

    6 Sept 2018 8:06 AM IST

ആലപ്പുഴയില്‍ ആംബുലന്‍സിന് തീ പിടിച്ചു; രോഗി മരിച്ചു
X

ചമ്പക്കുളത്ത് സർക്കാർ ആശുപത്രിക്കു മുൻപിൽ രോഗിയെ കൊണ്ടുപോകാനായി നിർത്തിയ 108 ആംബുലൻസിലെ ഓക്സിജൻ സിലിണ്ടറിന് തീപിടിച്ച് കത്തി നശിച്ചു. ഇതിനെത്തുടർന്ന് ഓട്ടോറിക്ഷയിൽ കൊണ്ടു പോയ രോഗി വഴിമദ്ധ്യേ മരിച്ചു. ആശുപത്രിയിലെ നേഴ്സിന് പരിക്കേറ്റു.

ഹൃദ്രോഗം ബാധിച്ച് അവശനായ നടുഭാഗം സ്വദേശി മോഹനൻ കുട്ടി നായരെ എടത്വയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനാണ് ചമ്പക്കുളം സർക്കാർ ആശുപത്രിയിലേക്ക് 108 ആംബുലൻസ് വിളിച്ചത്. ഓക്സിജൻ സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെ തീപ്പൊരിയുണ്ടായത് ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ മോഹനൻകുട്ടി നായരെ ഒരു ഓട്ടോറിക്ഷയിലേക്ക് മാറ്റി ആശുപത്രിയിൽ കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും വഴിമദ്ധ്യേ മരിച്ചു.

ഓക്സിജന്‍ സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്നാണ് ആംബുലന്‍സ് കത്തിയത്. കത്തുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. തീപിടിത്തത്തില്‍ ആശുപത്രിയിലെ നേഴ്സ് സൈഫുദ്ദീന് പരിക്കേറ്റു. സമീപത്തുണ്ടായിരുന്ന കടയും കാറും നിരവധി ബൈക്കുകളും കത്തിനശിച്ചു. തൊട്ടടുത്ത ആശുപത്രിക്കെട്ടിടത്തിൽ ഉണ്ടായിരുന്നവരെല്ലാം ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.

TAGS :

Next Story