Quantcast

സംസ്ഥാന സ്കൂള്‍ കലോത്സവം മാറ്റാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍

കലോത്സവം നടത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു വിദ്യാഭ്യാസ മന്ത്രിക്കും ഡി.പി.ഐക്കും കത്ത് നല്‍കി 

MediaOne Logo

Web Desk

  • Published:

    6 Sept 2018 7:28 AM IST

സംസ്ഥാന സ്കൂള്‍ കലോത്സവം മാറ്റാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍
X

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്കൂള്‍ കലോത്സവം ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തിനൊരുങ്ങുന്നു. കലോത്സവം നടത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു, വിദ്യാഭ്യാസ മന്ത്രിക്കും ഡി.പി ഐക്കും കത്ത് നല്‍കി. കലോത്സവം ഒഴിവാക്കിയ നടപടി പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എം.എസ്.എഫും അറിയിച്ചു.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നടത്തുന്ന എല്ലാ ആഘോഷ പരിപാടികളും ഈ വര്‍ഷം ഒഴിവാക്കാനായിരുന്നു തീരുമാനം. സംസ്ഥാന സ്കൂള്‍ കലോത്സവവും ഫിലിംഫെസ്റ്റിവലും അടക്കം ഒഴിവാക്കിക്കൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ നടപടി ശരിയല്ലെന്നാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ നിലപാട്. പാഠ്യപദ്ധതിയുടെ ഭാഗമായതിനാല്‍ കലോത്സവം ഒഴിവാക്കരുതെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു.

ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കടക്കം കത്തയച്ചിട്ടുണ്ട്. അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനാണ് തീരുമാനം. കലോത്സവം ഒഴിവാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫും രംഗത്തെത്തിയിട്ടുണ്ട്.

TAGS :

Next Story