Quantcast

സഭാംഗങ്ങള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ സഭതന്നെ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്ന് വിഎസ്

നീതിക്കു വേണ്ടി സഭയിലെ കന്യാസ്ത്രീകള്‍ക്ക് പരസ്യമായി പ്രക്ഷോഭ രംഗത്തിറങ്ങേണ്ടിവന്നത് അതീവ ഗൗരവതരമായ അവസ്ഥയാണെന്നും വിഎസ് പ്രസ്താവനയില്‍

MediaOne Logo

Web Desk

  • Published:

    8 Sept 2018 1:18 PM IST

സഭാംഗങ്ങള്‍ക്കെതിരായ  ക്രിമിനല്‍ കേസുകള്‍ സഭതന്നെ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്ന് വിഎസ്
X

സഭാംഗങ്ങള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ സ്വഭാവമുള്ള കേസുകള്‍ സഭതന്നെ കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്ന് വിഎസ് അച്യുതാനന്ദന്‍.

ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ പൊലീസ് കാലതാമസം വരുത്തരുത്. നീതിക്കു വേണ്ടി സഭയിലെ കന്യാസ്ത്രീകള്‍ക്ക് പരസ്യമായി പ്രക്ഷോഭ രംഗത്തിറങ്ങേണ്ടിവന്നത് അതീവ ഗൗരവതരമായ അവസ്ഥയാണെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

TAGS :

Next Story