Quantcast

സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് ചെന്നിത്തല

‘രണ്ടാഴ്ചയായി മന്ത്രിസഭ ചേരാത്തത് ഗുരുതരമായ പ്രശ്നമാണ്.ഇ.പി ജയരാജന്റെ അധ്യക്ഷതയില്‍ മന്ത്രിസഭാ യോഗം ചേരാത്തത് മന്ത്രിമാര്‍ക്കിടയിലെ തര്‍ക്കം കാരണമാണ്..

MediaOne Logo

Web Desk

  • Published:

    11 Sept 2018 5:53 PM IST

സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് ചെന്നിത്തല
X

സംസ്ഥാനത്ത് ഭരണസ്തംഭനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുരുതരമായ ഭരണഘടന പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. രണ്ടാഴ്ചയായി മന്ത്രിസഭ ചേരാത്തത് ഗുരുതരമായ പ്രശ്നമാണ്.

ഇ.പി ജയരാജന്റെ അധ്യക്ഷതയില്‍ മന്ത്രിസഭാ യോഗം ചേരാത്തത് മന്ത്രിമാര്‍ക്കിടയിലെ തര്‍ക്കം കാരണമാണ്. ഒരാഴ്ചയായി കേരളത്തിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനം നിലച്ചെന്നും മന്ത്രിമാര്‍ക്ക് പണം പിരിക്കുന്നതില്‍ മാത്രമാണ് താത്പര്യമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

TAGS :

Next Story