Quantcast

കണ്‍ഫര്‍മേഷന്‍ രീതി പി.എസ്.സി നിയമങ്ങള്‍ക്ക് വിരുദ്ധമെന്ന് വിലയിരുത്തല്‍

തീരുമാനം നടപ്പാക്കുന്നത് സംബന്ധിച്ച വിജ്ഞാപനങ്ങളൊന്നും പി.എസ്.സി ഇറക്കിയിട്ടില്ല. തീരുമാനം എടുക്കുന്നതിന് മുന്‍പ് പ്രഖ്യാപിച്ച പരീക്ഷകളിലും പുതിയ രീതി നടപ്പാക്കുന്നതും ചട്ടവിരുദ്ധമെന്നാക്ഷേപം

MediaOne Logo

Web Desk

  • Published:

    11 Sept 2018 12:22 PM IST

കണ്‍ഫര്‍മേഷന്‍ രീതി പി.എസ്.സി നിയമങ്ങള്‍ക്ക് വിരുദ്ധമെന്ന് വിലയിരുത്തല്‍
X

കണ്‍ഫര്‍മേഷന്‍ രീതി പി.എസ്.സി നിയമങ്ങള്‍ക്ക് വിരുദ്ധമെന്ന് വിലയിരുത്തല്‍. തീരുമാനം നടപ്പാക്കുന്നത് സംബന്ധിച്ച വിജ്ഞാപനങ്ങളൊന്നും പി.എസ്.സി ഇറക്കിയിട്ടില്ല. തീരുമാനം എടുക്കുന്നതിന് മുന്‍പ് പ്രഖ്യാപിച്ച പരീക്ഷകളിലും പുതിയ രീതി നടപ്പാക്കുന്നതും ചട്ടവിരുദ്ധമെന്നാക്ഷേപം.

2018 ഏപ്രില്‍ 16 നാണ് പി.എസ്.സി അപേക്ഷകളില്‍ കണ്‍ഫര്‍മേഷന്‍ രീതി നടപ്പാക്കണമെന്ന തീരുമാനം പബ്ലിക് സര്‍വീസ് കമ്മീഷന്‍ എടുത്തത്. അത് വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചല്ലാതെ ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് പ്രത്യേക വിജ്ഞാപനമോ ഉത്തരവോ പി.എസ്.സി ഇറക്കിയിട്ടില്ല. അപേക്ഷ നിരസിക്കാനുള്ള കാരണങ്ങള്‍ പി.എസ്.സി ചട്ടങ്ങളിലും നടപടി ക്രമങ്ങളിലും പറയുന്നുണ്ട്. അതില്‍ നിന്നും പുതുതായി ഒരു വ്യവസ്ഥ ഉള്‍പ്പെടുത്തുമ്പോള്‍ അത് പ്രത്യേകം വിജ്ഞാപനം ചെയ്യേണ്ടതുണ്ട്. ഇതൊന്നും പി.എസ്.സി ചെയ്തിട്ടില്ല.

മാത്രമല്ല ഈ തീരുമാനം വരുന്നതിന് മുന്‍പ് വിജ്ഞാപനം നടത്തിയ പരീക്ഷകളിലും പി.എസ്.സി കണ്‍ഫര്‍മേഷന്‍ രീതി നടപ്പാക്കി. ഈ പരീക്ഷകളുമായി ബന്ധപ്പെട്ട് കൂട്ടേചര്‍ക്കല്‍ വിജ്ഞാപനമൊന്നും പി.എസ്.സി ഇറക്കിയിട്ടുമില്ല. ഇതില്ലാതെ തീരുമാനത്തിന് മുന്‍കൂര്‍ പ്രാബല്യം നല്‍കിയ നടപടിയും ചട്ടവിരുദ്ധമാണ്. കണ്‍ഫര്‍മേഷന് നല്‍കുന്ന സമയവും പി.എസ്.സിയുടെ തീരുമാനത്തിന് വിരുദ്ധമാണെന്ന പരാതിയും നിലനില്‍ക്കുന്നു. കണ്‍ഫര്‍മേഷന്‍ വ്യവസ്ഥക്കെതിരായ ഹരജി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പരിഗണനയിലുമാണ്. പി.എസ്.സിയുടെ കണ്‍ഫര്‍മേഷന്‍ വ്യവസ്ഥ നിയമപരമായി ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ വസ്തുതകള്‍.

TAGS :

Next Story