Quantcast

പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന് നഷ്ടം നാല്‍പ്പതിനായിരം കോടി: ഇ.പി ജയരാജന്‍

മുഖ്യമന്ത്രി ചികിത്സക്കായി വിദേശത്തേക്ക് പോയതോടെ  സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടായെന്ന വാദവും മന്ത്രി തള്ളിക്കളഞ്ഞു

MediaOne Logo

Web Desk

  • Published:

    12 Sep 2018 12:14 PM GMT

പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന് നഷ്ടം നാല്‍പ്പതിനായിരം കോടി: ഇ.പി ജയരാജന്‍
X

പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന് 40000 ത്തോളം കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി ഇ.പി ജയരാജന്‍. ഇത് സംബന്ധിച്ച് കേന്ദ്രത്തിന് നാളത്തന്നെ നിവേദനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഭരണസ്തംഭനമില്ലെന്നും,മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കമില്ലെന്നും ജയരാജന്‍ പറഞ്ഞു. പുനര്‍നിര്‍മ്മാണം സംബന്ധിച്ച് കെ.പി.എം.ജിയുടെ റിപ്പോര്‍ട്ട് വേഗത്തില്‍ കിട്ടുമെന്നും മന്ത്രി വ്യക്തമാക്കി.

1498 കുടുംബങ്ങളാണ് 122 ദുരിതാശ്വാസ ക്യാമ്പുകളിലായി താമസിക്കുന്നത്. 6.89 ലക്ഷം വീടുകള്‍ തദ്ദേശ സ്ഥാനങ്ങളും മറ്റും ഇതിനോടകം വൃത്തിയാക്കി. 10000 രൂപയുടെ ധനസഹായം 96500 കുടംബങ്ങള്‍ക്ക് മാത്രമായാണ് നല്‍കാനുള്ളത്. കഴിഞ്ഞ രണ്ട് ദിവസമായി 2000 വിദ്യാലയങ്ങളില്‍ നിന്നായി 2.5 കോടി പിരിച്ചെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ചികിത്സക്ക് പോയതോടെ ഭരണസ്തംഭനമുണ്ടായെന്ന വാദവും അദ്ദേഹം തള്ളിക്കളഞ്ഞു.

ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ആഘോഷങ്ങള്‍ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും, സംസ്ഥാന പുനര്‍നിര്‍മ്മാണം സംബന്ധിച്ച് കെ.പി.എം.ജി പെട്ടന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നും ഇപി പറഞ്ഞു. പ്രളയക്കെടുതിയിലെ നഷ്ടം പഠിക്കുന്ന ലോകബാങ്കിന്‍റെയും, എ.ഡി.ബി.യുടേയും റിപ്പോര്‍ട്ട് 21-നകം ലഭിക്കുമെന്ന പ്രതീക്ഷയും ഇ.പി പങ്ക് വച്ചു.

TAGS :

Next Story