Quantcast

ചാരക്കേസ് ഗൂഢാലോചന: തന്‍റെ കയ്യില്‍ തെളിവുകളൊന്നുമില്ലെന്ന് മുരളീധരന്‍

. ജുഡീഷ്യല്‍ കമ്മീഷന്‍റെ അന്വേഷണത്തില്‍ ആരൊക്കെയാണ് കേസിന് പിന്നിലുള്ളതെന്ന് വ്യക്തമാവുമല്ലോയെന്നും മുരളീധരന്‍

MediaOne Logo

Web Desk

  • Published:

    14 Sept 2018 1:17 PM IST

ചാരക്കേസ് ഗൂഢാലോചന: തന്‍റെ കയ്യില്‍ തെളിവുകളൊന്നുമില്ലെന്ന് മുരളീധരന്‍
X

ചാരക്കേസ് സംബന്ധിച്ച ഗൂഢാലോചനക്ക് തന്‍റെ കയ്യില്‍ തെളിവുകളൊന്നുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. പാർട്ടിയുടെ അനാരോഗ്യം കണക്കിലെടുത്ത് കൂടുതല്‍ പറയാനില്ല. പത്മജ പറയുന്നത് അവരുടെ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ്. ജുഡീഷ്യല്‍ കമ്മീഷന്‍റെ അന്വേഷണത്തില്‍ ആരൊക്കെയാണ് കേസിന് പിന്നിലുള്ളതെന്ന് വ്യക്തമാവുമല്ലോയെന്നും മുരളീധരന്‍ ചോദിച്ചു.

അതേസമയം കോടതി തുടരന്വേഷണം പ്രഖ്യാപിച്ചാല്‍‌ ഗൂഢാലോചന നടത്തിയവരെക്കുറിച്ച് വെളിപ്പെടുത്തുമെന്ന് പത്മജ വേണുഗോപാല്‍. കെ കരുണാകരനെ ചതിച്ചവര്‍ ഇപ്പോള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ ഇരിക്കുകയാണ്. ഇവര്‍ക്കുള്ള മറുപടിയാണ് കോടതി വിധിയെന്നും പത്മജ വേണുഗോപാല്‍ തൃശൂരില്‍ പറഞ്ഞു.

TAGS :

Next Story