Quantcast

അഷ്ടമുടികായലില്‍ അനധികൃതചീനവലകള്‍ വ്യാപകം

രജിസ്‌ട്രേഷനോ ലൈസന്‍സോ ഇല്ലാത്ത നൂറ് കണക്കിന് ചീനവലകളാണ് അഷ്ടമുടികായലില്‍ പ്രവര്‍ത്തിക്കുന്നത്. കായല്‍ തീരത്തെ കല്‍കെട്ടുകളോട് ചേര്‍ന്ന് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് നിയമമെങ്കിലും

MediaOne Logo

Web Desk

  • Published:

    16 Sep 2018 6:03 AM GMT

അഷ്ടമുടികായലില്‍ അനധികൃതചീനവലകള്‍ വ്യാപകം
X

അഷ്ടമുടിക്കായലിലെ മത്സ്യസമ്പത്തിന് ഭീഷണിയായി അനധികൃത ചീനവലകള്‍ പെരുകുന്നു. ഇരുനൂറില്‍ താഴെ മാത്രം ചീനവലകള്‍ക്കാണ് ഫിഷറീസ് വകുപ്പിന്റെ ലൈസന്‍സുള്ളത്. അതേസമയം ആയിരത്തിലധികം ചീനവലകളാണ് അഷ്ടമുടികായലിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്.

മാലിന്യത്തിന്റെ അളവ് വര്‍ധിച്ചത് പിന്നാലെ അനധികൃത ചീനവലകള്‍ പെരുകുക കൂടി ചെയ്തതോടെ അഷ്ടമുടികായലിലെ മത്സ്യസമ്പത്ത് നാശത്തിലേക്ക് നീങ്ങുകയാണ്. 2016ലെ കണക്ക് പ്രകാരം 164 ചീനവലകള്‍ക്ക് മാത്രമാണ് ലൈസന്‍സുള്ളത്. 2010 ലെ ഉള്‍നാടന്‍ മത്സ്യബന്ധന നിയമ പ്രകാരം പുതിയ ചീനവലകള്‍ക്ക് ലൈസന്‍സ് നല്‍കാനും പാടില്ല. എന്നാല്‍ രജിസ്‌ട്രേഷനോ ലൈസന്‍സോ ഇല്ലാത്ത നൂറ് കണക്കിന് ചീനവലകളാണ് അഷ്ടമുടികായലില്‍ പ്രവര്‍ത്തിക്കുന്നത്. കായല്‍ തീരത്തെ കല്‍കെട്ടുകളോട് ചേര്‍ന്ന് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് നിയമമെങ്കിലും കായലിന് നടുക്ക് വരെ ചീനവലകള്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

ഹൈവോള്‍ട്ടേജില്‍ വിളക്കുകള്‍ ഘടിപ്പിച്ച് നടത്തുന്ന ചീനവല ഉപയോഗിച്ചുള്ള മത്സ്യബന്ധനം കരിമീനുകളെയടക്കം വംശനാശത്തിലേക്ക് നയിക്കും. ഇവയില്‍ വൈദ്യുതി ഉപയോഗിക്കുന്നതും നിയമവിരുദ്ധമായാണ്. ഇത് ചോദ്യം ചെയ്യുന്ന പരമ്പരാഗത മത്സ്യതൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുയര്‍ന്നിട്ടുണ്ട്. 77 ഇനം മത്സ്യങ്ങളിലുണ്ടായിരുന്ന അഷ്ടമുടികായലില്‍ ഇരുപതോളം മത്സ്യഇനങ്ങള്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്.

TAGS :

Next Story