Quantcast

കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു

MediaOne Logo

Web Desk

  • Published:

    16 Sept 2018 6:50 PM IST

കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു
X

കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഒരു മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ശബരിമലയിലേക്ക് അയ്യപ്പൻമാർ എത്തുന്നത്. പ്രളയത്തിന് ശേഷം തീർത്ഥാടകർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ദേവസ്വം ബോർഡിന്റ നേതൃത്വത്തിൽ യുദ്ധകാല അടിസ്ഥാനത്തിലാണ് ഒരുക്കിയത്.

വൈകിട്ട് 5 മണിയോടെയാണ് കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നത്. ഇന്ന് സന്നിധാനത്ത് പ്രത്യേക ചടങ്ങുകൾ ഒന്നും തന്നെയില്ല. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമികത്വത്തിലായിരിക്കും കന്നിമാസ പൂജകൾ നടക്കുക. പ്രളയം മൂലം ചിങ്ങമാസ പൂജകൾക്ക് മുമ്പായി തന്ത്രി സ്ഥാനമേൽക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പ്രളയത്തിന് ശേഷം നിലയ്ക്കൽ ശബരിമലയുടെ ബേസ് ക്യാമ്പാകും.

സ്വകാര്യ വാഹനങ്ങളെ നിലയ്ക്കൽ വരെയെ അനുവദിക്കുകയുള്ളൂ. തീർത്ഥാടകർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ നിലക്കലിൽ ഒരുക്കിയിട്ടുണ്ട്. പമ്പയിൽ ദേവസ്വത്തിന്റെ കൈവശം ഉള്ള ഭൂമിയിൽ ടോയ്ലറ്റ് സൗകര്യമാക്കുമുള്ളവ ക്രമീകരിച്ചിട്ടുണ്ട്. വടശേരിക്കര മുതൽ പമ്പ വരെയുള്ള പാതയിൽ പ്രളയത്തെ തുടർന്ന് അപകട സാധ്യത ഉള്ളതിനാൽ പൊലീസിനെറെയും മോട്ടോർ വാഹന വകുപ്പിന്റെയും കർശന സുരക്ഷ ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story