Quantcast

ആഡംബര കാറില്‍ കറങ്ങി അടക്കയും റബര്‍ ഷീറ്റും മോഷ്ടിക്കുന്ന കള്ളന്‍ പിടിയില്‍

തിരുവമ്പാടി സ്റ്റേഷനിലെ അഡീഷനല്‍ എസ്.ഐ സദാനന്ദന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രി പെട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇയാളെ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടത്.

MediaOne Logo

Web Desk

  • Published:

    16 Sept 2018 3:14 PM IST

ആഡംബര കാറില്‍ കറങ്ങി അടക്കയും റബര്‍ ഷീറ്റും മോഷ്ടിക്കുന്ന കള്ളന്‍ പിടിയില്‍
X

ആഡംബര കാറില്‍ കറങ്ങി നടന്ന് കാര്‍ഷിക വിളകള്‍ മോഷ്ടിക്കുന്നയാളെ തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവമ്പാടി മരക്കാട്ടുപുറം കല്ലുമുട്ടക്കുന്ന് സുനില്‍ ആണ് പിടിയിലായത്. മോഷണത്തിന് ഉപയോഗിച്ച ടവേര കാറും പൊലീസ് പിടിച്ചെടുത്തു.

തിരുവമ്പാടി സ്റ്റേഷനിലെ അഡീഷനല്‍ എസ്.ഐ സദാനന്ദന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രി പെട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇയാളെ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടത്. പുലര്‍ച്ചെ ഒന്നരയോടെ തിരുവമ്പാടി പുന്നക്കല്‍ റോഡില്‍ കണ്ട കെ.എല്‍ 51 എ 1075 ടവേര കാറ് പരിശോധിച്ചപ്പോള്‍ ആറ് ചാക്ക് കോറ അടക്ക കണ്ടെത്തി. സുനിലിനെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. തുടര്‍ന്ന് ഇയാളെ സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് മോഷണ പരമ്പരയുടെ ചുരുളഴിഞ്ഞത്.

മാവൂരില്‍ നിന്നും 500 റബര്‍ ഷീറ്റുകള്‍ മോഷ്ടിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. പ്രിന്‍സിപ്പള്‍ എസ്.ഐ സനല്‍രാജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.

TAGS :

Next Story