Quantcast

ശബരിമല സീസണില്‍ കെ.എസ്.ആര്‍.ടി.സി നിരക്ക് കുറക്കാനാവില്ല: എം.ഡി ടോമിന്‍ തച്ചങ്കരി

ബസ് നിരക്ക് നിര്‍ണയ കമ്മിറ്റി കണക്കാക്കിയ പ്രകാരമാണ് ചാര്‍ജ് ഈടാക്കുന്നതെന്നും സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ നഷ്ടം നികത്തിയാല്‍ നിരക്ക് കുറയ്ക്കാമെന്നും തച്ചങ്കരി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    17 Sep 2018 11:58 AM GMT

ശബരിമല സീസണില്‍ കെ.എസ്.ആര്‍.ടി.സി നിരക്ക് കുറക്കാനാവില്ല: എം.ഡി ടോമിന്‍ തച്ചങ്കരി
X

ശബരിമല സീസണില്‍ നിലയ്കല്‍-പമ്പ ടിക്കറ്റ് നിരക്ക് കുറക്കില്ലെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി. ബസ് നിരക്ക് നിര്‍ണയ കമ്മിറ്റി കണക്കാക്കിയ പ്രകാരമാണ് ചാര്‍ജ് ഈടാക്കുന്നതെന്നും സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ നഷ്ടം നികത്തിയാല്‍ നിരക്ക് കുറയ്ക്കാമെന്നും തച്ചങ്കരി പറഞ്ഞു. പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വ്യക്തമാക്കി.

ശബരിമല സീസണ്‍ തുടങ്ങിയ ഇന്നലെ നിലയ്ക്കല്‍-പമ്പ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ഈടാക്കിയത് കഴിഞ്ഞ സീസണിലെ നിരക്കായ 31 രൂപയാണ്. വൈകാതെ തന്നെ നിരക്ക് 40 രൂപയാക്കിയത് വിവാദമായിരുന്നു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി കണക്കാക്കിയത് പ്രകാരം 41 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കേണ്ടതെന്നും എന്നാല്‍ 40 രൂപയേ ഈടാക്കുകന്നുള്ളൂവെന്നും എം.ഡി വിശദീകരിച്ചു.

വ്യത്യസ്ത നിരക്കുകള്‍ ഈടാക്കി ആശയക്കുഴപ്പം സൃഷ്ടിച്ചത് ബോധപൂര്‍വമെങ്കില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അമിത ചാര്‍ജ് ഈടാക്കുന്നതില്‍ ദേവസ്വത്തിന് വിയോജിപ്പ് ഉണ്ടെന്നും ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടവരുമെന്നും ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു.

എന്നാല്‍, സീസണില്‍ ആവശ്യത്തിന് ബസുകള്‍ ഇല്ലെന്നും തിക്കും തിരക്കും അനുഭവിക്കേണ്ടിവരുന്നെന്നും അയ്യപന്‍മാര്‍ക്കും പരാതിയുണ്ട്.

TAGS :

Next Story