Quantcast

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി പ്രസിഡന്റ്

കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, എം.ഐ ഷാനവാസ് എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചു. ബെന്നി ബെഹനാനെ യു.ഡി.എഫ് ചെയര്‍മാനായും നിശ്ചയിച്ചു

MediaOne Logo

Web Desk

  • Published:

    20 Sept 2018 7:11 AM IST

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി പ്രസിഡന്റ്
X

മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി പ്രസിഡന്റായി കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, എം.ഐ ഷാനവാസ് എന്നിവരെ വർക്കിംഗ് പ്രസിഡന്റുമാരായും കെ. മുരളീധരനെ പ്രചാരണ സമിതി അധ്യക്ഷനായും നിയമിച്ചതായി എ.ഐ.സി.സി വാർത്ത കുറിപ്പിലൂടെ അറിയിച്ചു. ബെന്നി ബെഹനാനെ യു.ഡി.എഫ് ചെയർമാനായും നിശ്ചയിച്ചു.

ദീർഘനാളത്തെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് കെ.പി.സി.സി ഭാരവാഹിത്വ പട്ടികക്ക് രാഹുൽ ഗാന്ധി അംഗീകാരം നൽകിയത്. ഗ്രൂപ്പ് സമവാക്യങ്ങൾക്കും വിവിധ വിഭാഗങ്ങളുടെ താല്പര്യങ്ങൾക്കും പരിഗണന നൽകിയാണ് തീരുമാനം. മുതിർന്ന നേതാവും എം.പിയുമായ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രസിഡന്റായി നിയമിച്ചപ്പോൾ മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എം.ഐ ഷാനവാസ്, ഐ ഗ്രൂപ്പിലെ പ്രമുഖൻ കെ.സുധാകരൻ എന്നിവരാണ് വർക്കിംഗ് പ്രസിഡന്റുമാർ. കെ. മുരളീധരനെ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ സമിതി അധ്യക്ഷൻ ആക്കിയപ്പോൾ എ ഗ്രൂപ്പിലെ പ്രധാനി ബെന്നി ബെഹനാനെ യു.ഡി.എഫ് കൺവീനറാക്കാനും തീരുമാനിച്ചിട്ടുണ്ട്.

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റുമായിരുന്ന മുല്ലപ്പള്ളി എ.ഐ.സി.സി സെക്രട്ടറിയായും കെ.പി.സി.സി വൈസ് പ്രസിഡന്റായും നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്ത എ.ഐ.സി.സി തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ചെയർമാനായി പ്രവർത്തിച്ചതും മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു.

TAGS :

Next Story