Quantcast

‘വയനാട് അത്ര സുരക്ഷിതമല്ല’; കോണ്‍ഗ്രസിന് പികെ ബഷീര്‍ എം.എല്‍.എയുടെ മുന്നറിയിപ്പ്  

രമേശ് ചെന്നിത്തല, എം.എം ഹസന്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്ത വയനാട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് നേത്യയോഗത്തിലായിരുന്നു പി.കെ ബഷീറിന്റെ പ്രസംഗം...

MediaOne Logo

Web Desk

  • Published:

    19 Sept 2018 7:16 PM IST

‘വയനാട് അത്ര സുരക്ഷിതമല്ല’; കോണ്‍ഗ്രസിന് പികെ ബഷീര്‍ എം.എല്‍.എയുടെ മുന്നറിയിപ്പ്  
X

വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒറ്റയടിക്ക് ജയിക്കുമെന്ന് കരുതേണ്ടെന്ന് കോണ്‍ഗ്രസിന് മുസ്ലീംലീഗിന്റെ മുന്നറിയിപ്പ്. ഇടത് സ്വതന്ത്രന്‍ മത്സരിച്ചതുകൊണ്ട് മാത്രമാണ് കഴിഞ്ഞ തവണ വിജയിച്ചതെന്ന് പി.കെ ബഷീര്‍ എം.എല്‍.എ യു.ഡി.എഫ് നേതൃ സംഗമത്തില്‍ തുറന്നടിച്ചു.

നേതാക്കന്‍മാര്‍ വരുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാണാറുള്ളൂവെന്നും എം.എല്‍.എ പരിഹസിച്ചു. എം.ഐ ഷാനവാസ് എം.പിയെ വേദിയിലിരുത്തിയായിരുന്നു പി.കെ ബഷീറിന്റെ വിമര്‍ശനം.

എം.ഐ ഷാനവാസിനോട് മുസ്ലീംലീഗിനുള്ള എതിര്‍പ്പാണ് പി.കെ ബഷീറിലൂടെ പരസ്യമായി പുറത്തുവന്നതെന്നാണ് സൂചന. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ മലപ്പുറം ജില്ലയിലെ ഏറനാട് മണ്ഡലത്തിലെ എം.എല്‍.എയാണ് പി.കെ ബഷീര്‍.

കോണ്‍ഗ്രസ് നേതാക്കളോട് ബൂത്ത് കമ്മിറ്റിയുണ്ടാക്കണമെന്ന് പറഞ്ഞതിന് ശേഷം പ്രവര്‍ത്തകര്‍ക്ക് ഉപദേശവും നല്‍കി. രമേശ് ചെന്നിത്തല, എം.എം ഹസന്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്ത വയനാട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് നേത്യയോഗത്തിലായിരുന്നു പി.കെ ബഷീറിന്റെ പ്രസംഗം.

TAGS :

Next Story