Quantcast

ഫ്രാങ്കോ മുളക്കലിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ബിഷപ്പ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പാല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യാപേക്ഷ കീഴ്കോടതി തള്ളിയ സാഹചര്യത്തില്‍ തിങ്കളാഴ്ച സെഷന്‍സ് കോടതിയിലോ ഹൈക്കോടതിയിലോ ഫ്രാങ്കോ മുളക്കല്‍ ജാമ്യാപേക്ഷ നല്‍കും.

MediaOne Logo

Web Desk

  • Published:

    22 Sep 2018 2:09 PM GMT

ഫ്രാങ്കോ മുളക്കലിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു
X

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബിഷപ്പ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. ജാമ്യാപേക്ഷ കീഴ്കോടതി തള്ളിയ സാഹചര്യത്തില്‍ തിങ്കളാഴ്ച സെഷന്‍സ് കോടതിയിലോ ഹൈക്കോടതിയിലോ ഫ്രാങ്കോ മുളക്കല്‍ ജാമ്യാപേക്ഷ നല്‍കും.

തെളിവെടുപ്പ് അടക്കം പൂര്‍ത്തിയാക്കാന്‍ 24ാം തിയതി വരെ ഫ്രാങ്കോയെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ഈ ആവശ്യം അംഗീകരിച്ച കോടതി ഫ്രാങ്കോയെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. കുറവിലങ്ങാട്ടെ മഠത്തിൽ അടക്കം എത്തിച്ച് തെളിവെടുപ്പും നടത്തണമെന്നും മൊബൈൽ ഫോൺ, ലാപ് ടോപ് തുടങ്ങി സുപ്രധാന തെളിവുകള്‍ കണ്ടെത്തണം. ലൈംഗിക ശേഷി പരിശോധന നടത്തണമെന്നും ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ കസ്റ്റഡി അപേക്ഷയില്‍ പൊലീസ് ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുയായിരുന്നു.

അതതേസമയം ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും പാലാ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇത് തള്ളി. ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇക്കാരണത്താല്‍ ജാമ്യാപേക്ഷ തള്ളണമെന്നുമുള്ള പൊലീസിന്റെ വാദം കോടതി അംഗീകരിച്ചു. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം ഫ്രാങ്കോയുടെ അഭിഭാഷകര്‍ ആരംഭിച്ചു.

ഇതിനിടെ രക്തവും ഉമിനീരും അനുമതിയില്ലാതെ ബലമായി പരിശോധനയ്ക്ക് എടുക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിന് കോടതി അനുവദിക്കരുതെന്നം ഒരു പരാതി ഫ്രാങ്കോ അഭിഭാഷകന്‍ മുഖേന കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഇതില്‍ കോടതി നിലപാട് അറിയിച്ചില്ല. കന്യാസ്ത്രീ പീഡനത്തിനിരയായെന്ന് ബോധ്യപ്പെട്ടുവെന്നും റിമാൻഡ് റിപ്പോർട്ടിൽ അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story