Quantcast

ശശിക്കെതിരായ ലൈംഗിക പീഡന പരാതി; സി.പി.എം അന്വേഷണ സമിതി പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് മൊഴിയെടുക്കുന്നു

MediaOne Logo

Web Desk

  • Published:

    24 Sept 2018 2:20 PM IST

ശശിക്കെതിരായ ലൈംഗിക പീഡന പരാതി; സി.പി.എം അന്വേഷണ സമിതി പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് മൊഴിയെടുക്കുന്നു
X

പി.കെ ശശി എം.എൽ.എക്കെതിരെ ഡി.വൈ.എഫ്.ഐ വനിത നേതാവ് നൽകിയ ലൈംഗിക പീഡന പരാതിയിൽ സി.പി.എം അന്വേഷണ സമിതി പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് മൊഴിയെടുക്കുന്നു. സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലാണ് മൊഴിയെടുക്കൽ.

സി.പി.എം പ്രവര്‍ത്തകരായ നാലു പേരും മണ്ണാർക്കാട് ഏരിയയിൽ നിന്നുള്ളവരാണ്. അതേസമയം ഒത്തുതീർപ്പിനുളള ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നതായി ഒരുവിഭാഗം നേതാക്കൾ പറയുന്നു. ശശിക്കെതിരായ നടപടി സംഘടാനാ തലത്തിൽ മാത്രം ഒതുക്കാൻ ശ്രമം നടക്കുന്നെന്ന ആരോപണവും ശക്തമാണ്.

TAGS :

Next Story