Quantcast

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉത്ഘാടനം നീളുമെന്ന് സുരേഷ് ഗോപി

നവംബർ ഒന്നിനാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടത്താൻ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കിലും ഉദ്ഘാടനം ഡിസംബര്‍ വരെ നീളാനാണ് സാധ്യതെയന്ന് സുരേഷ് ഗോപി പറഞ്ഞു. 

MediaOne Logo

Web Desk

  • Published:

    24 Sept 2018 7:41 PM IST

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉത്ഘാടനം നീളുമെന്ന് സുരേഷ് ഗോപി
X

കൊലപാതകങ്ങള്‍ കടുത്ത മനുഷ്യാവകാശ ലംഘനം: സുരേഷ് ഗോപി

കണ്ണൂർ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ക്രിസ്തുമസ് വരെ നീണ്ടേക്കുമെന്ന് സുരേഷ്‌ ഗോപി എം.പി. അവസാന ഘട്ട മിനുക്കുപണികള്‍ കഴിഞ്ഞതിന് ശേഷം മാത്രം വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ് ഉചിതമെന്നും സുരേഷ് ഗോപി പറഞ്ഞു.

നവംബർ ഒന്നിനാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടത്താൻ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കിലും ഉദ്ഘാടനം ഡിസംബര്‍ വരെ നീളാനാണ് സാധ്യതെയന്ന് സുരേഷ് ഗോപി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം സന്ദര്‍ശിച്ചശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളമാണ് കണ്ണൂരിലേത്.

എയർപോർട്ട് കൂട്ടുപുഴ -മൈസൂർ റോഡുമായി ബന്ധപ്പെട്ട് കർണാടക സർക്കാരുമായുള്ള പ്രശ്നം പറഞ്ഞു തീർക്കും. തലശേരി - മൈസൂർ റെയിൽപാത പരിഗണനയിലുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ വിമാനത്താവളത്തിലെത്തിയ എം.പി പാസഞ്ചർ ടെർമിനൽ ബിൽഡിങ്, എയർ കൺട്രോളിങ് കെട്ടിടം, റൺവേ അഗ്നിശമന വിഭാഗം എന്നിവ സന്ദർശിച്ചു. ഫയർ എജിനിൽ റൺവേയിലൂടെ സന്ദർശിച്ചു. അഗ്നിശമന വിഭാഗത്തിന്റെ പ്രവർത്തനവും സുരേഷ് ഗോപി വിലയിരുത്തി. ഒന്നര മണിക്കൂറോളം വിമാനത്താവളത്തിൽ ചിലവഴിച്ചാണ് എം.പി മടങ്ങിയത്.

TAGS :

Next Story