കണ്ണൂരില്‍ സി.പി.എം നിയന്ത്രണത്തിലുളള കേരള പ്രവാസി സംഘം ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി
വര്‍ഷങ്ങളായി പ്രവാസികള്‍ ക്ഷേമനിധിയിലേക്ക് അംശാദായമായി അടച്ച തുക പ്രവാസി സംഘം ഏരിയാ സെക്രട്ടറിയും ഓഫീസ് ജീവനക്കാരിയും ചേര്‍ന്ന് തട്ടിയെടുത്തതായാണ് ആരോപണം.

കണ്ണൂരില്‍ സി.പി.എം നിയന്ത്രണത്തിലുളള കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി . വര്‍ഷങ്ങളായി പ്രവാസികള്‍ ക്ഷേമനിധിയിലേക്ക് അംശാദായമായി അടച്ച തുക പ്രവാസി സംഘം ഏരിയാ സെക്രട്ടറിയും ഓഫീസ് ജീവനക്കാരിയും ചേര്‍ന്ന് തട്ടിയെടുത്തതായാണ് ആരോപണം. പരാതി ഉയര്‍ന്നതോടെ സെക്രട്ടറിയെ തല്‍ സ്ഥാനത്തു നിന്നും നീക്കിയതായി കേരള പ്രവാസി സംഘം അറിയിച്ചു.
ഇത് ഒരാളുടെ മാത്രം കഥയല്ല,തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലുമുളള നൂറ് കണക്കിന് പ്രവാസികളാണ് സി.പി.എം നിയന്ത്രണത്തിലുളള കേരള പ്രവാസി സംഘത്തിന്റെ് തളിപ്പറമ്പ് ഏരിയാ കമ്മറ്റി ഓഫീസ് വഴി ക്ഷേമ നിധിയിലേക്ക് അംശാദായം അടച്ച് വഞ്ചിക്കപ്പെട്ടത്. 2013 മുതലാണ് തട്ടിപ്പ് ആരംഭിക്കുന്നത്. പണം വാങ്ങി രസീത് നല്കികയ സംഘം ഭാരവാഹികള്‍ പക്ഷെ ഒരു പൈസ പോലും ക്ഷേമനിധിയിലേക്ക് അടച്ചില്ല.
പ്രവാസി സംഘം ഏരിയാ സെക്രട്ടറി കൃഷ്ണനും ജീവനക്കാരി കവിതയും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്.തട്ടിപ്പ് പുറത്ത് വന്നതോടെ നൂറിലധികം പേരാണ് പരാതിയുമായി തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ടുളളത്. 50 ലക്ഷത്തിലധികം രൂപ ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തതായാണ് പരാതി. എന്നാല്‍ പണം തട്ടിയെടുത്ത സംഭവത്തില്‍ പ്രവാസി സംഘടനക്ക് പങ്കില്ലെന്നും കൃഷ്ണനെ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയതായും പ്രവാസി സംഘത്തിന്റെ പുതിയ ഏരിയ സെക്രട്ടറി സി.പി ഗംഗാധരന്‍ പറഞ്ഞു.
Adjust Story Font
16

