യാക്കോബായ സഭയില്‍ വിമത നീക്കം സജീവം
മുതിര്‍ന്ന മെത്രാപ്പോലീത്തമാരുടെയും ഒരുവിഭാഗം സഭാംഗങ്ങളുടെയും നേതൃത്വത്തിലാണ് യാക്കോബായ സഭയിലെ നേതൃമാറ്റ കരുനീക്കം സജീവമാകുന്നത്.

ഓര്‍ത്തഡോക്സ് യാക്കോബായ സഭകളുടെ ലയനത്തെ പിന്തുണച്ച് തോമസ് മാര്‍ അത്തനാസിയോസ്
യാക്കോബായ സഭയില്‍ നേതൃമാറ്റം ലക്ഷ്യമിട്ട് വിമത നീക്കം സജീവമായി. മഞ്ഞണിക്കര ദയാറധിപന്റെ നേതൃത്വത്തില്‍ വടക്കന്‍ പറവൂരില്‍ ഇതിനായി വിശ്വാസി സംഗമം നടത്തി. സഭയിലെ പ്രതിസന്ധിയുടെ ഉത്തരവാദി അല്‍മായ ട്രസ്റ്റി തമ്പു ജോര്‍ജാണെന്ന് ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് വിമര്‍ശിച്ചു.
മുതിര്‍ന്ന മെത്രാപ്പോലീത്തമാരുടെയും ഒരുവിഭാഗം സഭാംഗങ്ങളുടെയും നേതൃത്വത്തിലാണ് യാക്കോബായ സഭയിലെ നേതൃമാറ്റ കരുനീക്കം സജീവമാകുന്നത്. വടക്കന്‍പറവൂര്‍ പള്ളിയില്‍ വിളിച്ച് ചേര്‍ത്ത വിശ്വാസിസംഗമത്തിന് മഞ്ഞണിക്കര ദയാറാധിപന്‍ ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ്, കോട്ടയം മെത്രാന്‍ തോമസ് മാര്‍ തിമോത്തിയോസ് എന്നിവര്‍ നേതൃത്വം നല്‍കി. കോടതി വ്യവഹാരങ്ങളില്‍ അല്‍മായ ട്രസ്റ്റി തമ്പു ജോര്‍ജ് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സംശയമുണ്ടെന്ന് മാര്‍ അത്തനാസിയോസ് തുറന്നടിച്ചു.
സഭയില്‍ നേതൃമാറ്റം വേണമെന്ന് തോമസ് മാര്‍ തിമോത്തിയോസും മീഡിയവണിനോട് പറഞ്ഞു. മലേക്കുരിശ്ശ് ദയാറിധിപന്‍ കുര്യാക്കോസ് മാര്‍ ദിയസ്കോറസും ഇതേ നിലപാട് പരസ്യമാക്കിയിരുന്നു. കഴിഞ്ഞ ജൂണ്‍ 28 ന് സഭാ മാനേജിങ് കമ്മിറ്റിക്ക് നേതൃമാറ്റ നിര്‍ദേശമുള്‍പെടുത്തിയ കത്ത് സഭയുടെ ആഗോള അധ്യക്ഷന്‍ ഇഗ്നാത്തിയോസ് അപ്രേം പാത്രീയാര്‍ക്കിസ് ബാവ നല്‍കിയിരുന്നു. 2002 മുതലുള്ള നേതൃത്വമാണ് ഇപ്പോഴും തുടരുന്നത്. കഴിഞ്ഞ വര്‍ഷം കാലാവധി പൂര്‍ത്തിയായിട്ടും പുതിയ തിരഞ്ഞെടുപ്പ് നടന്നില്ല. കാതോലിക്ക തോമസ് പ്രഥമന്‍ ബാവയുടെ സെക്രട്ടറി ഫാ. ഷാനു പൌലോസിനെതിരെയും വിമര്‍ശം ശക്തമാണ്. 2017 ജൂലെ മൂന്നിലെ സുപ്രിംകോടതി വിധിയും തുടര്‍ന്നുള്ള വ്യവഹാരങ്ങളിലും യാക്കോബായ സഭ കനത്ത തിരിച്ചടി നേരിട്ടിരുന്നു.
Adjust Story Font
16

