Quantcast

കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ സ്വന്തം ജില്ലകളില്‍ നിയമിക്കാന്‍ തീരുമാനം

2700 ഓളം ഡ്രൈവര്‍മാരുടെയും 1700 ഓളം കണ്ടക്ടര്‍മാരുടെയും പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ജീവനക്കാരെ പരമാവധി അവരുടെ സ്വന്തം ജില്ലകളില്‍ നിയമിക്കലാണ് ലക്ഷ്യം. 

MediaOne Logo

Web Desk

  • Published:

    29 Sep 2018 10:31 AM GMT

കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ സ്വന്തം ജില്ലകളില്‍ നിയമിക്കാന്‍ തീരുമാനം
X

സി.ഐ.ടി.യു യൂണിറ്റ് സമ്മളനത്തിന്റെ പേരില്‍ കെ.എസ്.ആര്‍.ടി.സി മുടക്കിയത് ഇരുപതിലധികം സര്‍വീസുകള്‍

കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ സ്വന്തം ജില്ലകളിലേക്ക് മാറ്റി നിയമിക്കാന്‍ തീരുമാനം. സിംഗിള്‍ ഡ്യൂട്ടി പരിഷ്കാരത്തിന്റെ ഭാഗമായി ജീവനക്കാരെ സ്ഥലംമാറ്റുന്നതിന് 4500 ത്തോളം പേരുടെ കരട് പട്ടിക തയ്യാറായി. എന്നാല്‍ തൊഴിലാളി സമരം പൊളിക്കുന്നതിനാണ് കൂട്ട സ്ഥലം മാറ്റമെന്ന് തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നു.

2700 ഓളം ഡ്രൈവര്‍മാരുടെയും 1700 ഓളം കണ്ടക്ടര്‍മാരുടെയും പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ജീവനക്കാരെ പരമാവധി അവരുടെ സ്വന്തം ജില്ലകളില്‍ നിയമിക്കലാണ് ലക്ഷ്യം. ഇതിനായി ജീവനക്കാരില്‍ നിന്ന് നേരത്തെ അഭിപ്രായം തേടിയിരുന്നു. സിംഗിള്‍ ഡ്യൂട്ടിയിലേക്ക് മാറുന്നതോടെ തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ആറ് ദിവസവും ജോലിക്ക് ഹാജരാകണം. സ്വന്തം ജില്ലകളില്‍ ജോലി ചെയ്യുമ്പോള്‍ ഇത് കൂടുതല്‍ സൌകര്യപ്രദമാകുമെന്ന് കണ്ടാണ് സ്ഥലം മാറ്റം നടപ്പിലാക്കുന്നതെന്നാണ് മാനേജ്‍മെന്റിന്റെ വിശദീകരണം.

കരട് പട്ടികയില്‍ പരാതി ഉയര്‍ന്നാല്‍ അതും പരിഹരിച്ച ശേഷം ഒക്ടോബര്‍ 12ന് അന്തിമ ഉത്തരവിറക്കുമെന്നും മാനേജ്‍മെന്റ് അറിയിക്കുന്നു. എന്നാല്‍ ഒക്ടോബര്‍ രണ്ട് മുതല്‍ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് സ്ഥലംമാറ്റ ഉത്തരവെന്നാണ് യൂണിയനുകളുടെ പക്ഷം. സ്ഥലംമാറ്റം കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് ശ്രമമെന്നും യൂണിയനുകള്‍ വാദിക്കുന്നു.

TAGS :

Next Story