Quantcast

ജലചൂഷണം അനുവദിക്കരുത്; ബ്രൂവറിക്കെതിരെ വി.എസ്

പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറിക്ക് അനുമതി നല്‍കിയത് പുനപ്പരിശോധിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    1 Oct 2018 7:00 PM IST

ജലചൂഷണം അനുവദിക്കരുത്; ബ്രൂവറിക്കെതിരെ വി.എസ്
X

ബിയര്‍ നിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയ എക്സൈസ് വകുപ്പിനെതിരെ വി.എസ് അച്യുതാനന്ദന്‍. പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറിക്ക് അനുമതി നല്‍കിയത് പുനപ്പരിശോധിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു.

ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും ഈ പ്രദേശത്ത് അനുവദിക്കാനാവില്ല. ഭൂഗര്‍ഭ ജല വകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ചിടത്താണ് വന്‍തോതില്‍ ജലചൂഷണം നടത്തി മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബിയര്‍ കമ്പനിക്ക് അനുമതി നല്‍കിയത് എന്നത് ആശങ്കാജനകമാണെന്നും വി.എസ് പറഞ്ഞു.

പെപ്സി, കൊക്കക്കോള കമ്പനികള്‍ക്കെതിരെ നിരന്തര പോരാട്ടം നടത്തേണ്ടിവന്ന ജനങ്ങളെ ഇനിയും കഷ്ടപ്പെടുത്തരുതെന്നും വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

TAGS :

Next Story