അധികാരം ഉപയോഗിച്ച് സി.പി.എം എതിരാളികളെ അടിച്ചമര്‍ത്തുകയാണെന്ന് ഉമ്മന്‍ചാണ്ടി
മടപ്പള്ളി കോളേജില്‍ അക്രമിക്കപ്പെട്ട മൂന്ന് പെണ്‍കുട്ടികളെ കൂടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിച്ചായിരുന്നു പൊലീസിനും സര്‍ക്കാരിനും എതിരെയുള്ള ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശനം.

- Published:
6 Oct 2018 8:46 AM IST

മടപ്പള്ളി കോളേജില്‍ പെണ്‍കുട്ടികളെ മര്‍ദ്ദിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ എടുക്കാത്ത പൊലീസിനെതിരെ പ്രതിഷേധവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അധികാരം ഉപയോഗിച്ച് സി.പി.എം എതിരാളികളെ അടിച്ചമര്‍ത്തുകയാണെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
മടപ്പള്ളി കോളേജില്‍ അക്രമിക്കപ്പെട്ട മൂന്ന് പെണ്‍കുട്ടികളെ കൂടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിച്ചായിരുന്നു പൊലീസിനും സര്‍ക്കാരിനും എതിരെയുള്ള ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശനം. ആഴ്ചകള്‍ പിന്നിട്ടിട്ടും പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ദുര്‍ബലമായ വകുപ്പുകള്‍ മാത്രം ചുമത്തി കേസ് മുന്നോട്ട് കൊണ്ട് പോകുന്ന പൊലീസ് നടപടി ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പൊലീസ് വിവിധ ഘട്ടങ്ങളില്‍ സ്വീകരിച്ചത് വഞ്ചനാപരമായ സമീപനമായിരുന്നുവെന്ന് ആക്രമിക്കപ്പെട്ട തംജിത ഉമ്മന്‍ചാണ്ടിയോട് വിശദീകരിച്ചു. ഉമ്മന്‍ചാണ്ടിയെ രംഗത്തിറക്കിയുള്ള നീക്കത്തിലൂടെ വരും ദിവസങ്ങളില്‍ മടപ്പള്ളി വിഷയം ശക്തമായി ഉയര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം.
Adjust Story Font
16
