Quantcast

ശബരിമല ചര്‍ച്ചക്കിടെ കൊലവിളി, ഗോപാലകൃഷ്ണനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

‘വേണമെങ്കില്‍ അയ്യപ്പനോട് മാപ്പു പറഞ്ഞ് തിരിച്ചുപൊക്കോ, ഇല്ലെങ്കിൽ നിങ്ങളുടെ ജഡം പോലും ഉണ്ടാവില്ല കേരളത്തിൽ. കൊത്തി പറക്കും കൃഷ്ണപ്പരുന്ത്’

MediaOne Logo

Web Desk

  • Published:

    12 Oct 2018 7:32 PM IST

ശബരിമല ചര്‍ച്ചക്കിടെ കൊലവിളി, ഗോപാലകൃഷ്ണനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു
X

ബി.ജെ.പി വക്താവ് അഡ്വ. ഗോപാലകൃഷ്ണനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവിക്കെതിരെ ചാനല്‍ ചര്‍ച്ചക്കിടെ ഭീഷണി മുഴക്കിയതിനാണ് കേസെടുത്തത്. അഭിപ്രായം പറയുന്ന സ്ത്രീകള്‍ക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങള്‍ അപലപനീയമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു ഗോപാലകൃഷ്ണന്‍റെ കൊലവിളി. "അതുകൊണ്ടാണ് സതീദേവിയോട് പറഞ്ഞത്. വേണമെങ്കില്‍ അയ്യപ്പനോട് മാപ്പു പറഞ്ഞ് തിരിച്ചുപൊക്കോ, ഇല്ലെങ്കിൽ നിങ്ങളുടെ ജഡം പോലും ഉണ്ടാവില്ല കേരളത്തിൽ. കൊത്തി പറക്കും കൃഷ്ണപ്പരുന്ത്. ആ രീതിയില്‍ ഇവിടുത്തെ കമ്മ്യൂണിസം ഇല്ലാതാവും" എന്നായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

TAGS :

Next Story