Quantcast

എന്‍.ഡി.എയുടെ ശബരിമല സംരക്ഷണ യാത്ര കൊല്ലത്ത് പര്യടനം നടത്തി

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള നയിക്കുന്ന എൻ.ഡി.എയുടെ ശബരിമല സംരക്ഷണയാത്ര കൊല്ലം ജില്ലയിലാണ് പര്യടനം നടത്തിയത്.

MediaOne Logo

Web Desk

  • Published:

    12 Oct 2018 1:02 PM GMT

എന്‍.ഡി.എയുടെ ശബരിമല സംരക്ഷണ യാത്ര കൊല്ലത്ത് പര്യടനം നടത്തി
X

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധങ്ങള്‍ തുടരുന്നു. എന്‍.ഡി.എയുടെ ശബരിമല സംരക്ഷണ യാത്ര ഇന്ന് കൊല്ലം ജില്ലയില്‍ പര്യടനം നടത്തി. പന്തളം കൊട്ടാരം നിര്‍വാഹക സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ ഉപവാസ സമരവും നടന്നു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള നയിക്കുന്ന എൻ.ഡി.എയുടെ ശബരിമല സംരക്ഷണയാത്ര കൊല്ലം ജില്ലയിലാണ് പര്യടനം നടത്തിയത്. ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ പന്തളം കൊട്ടാരം നിര്‍വാഹക സമിതി യുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഏകദിന നാമജപയജ്ഞവും നടന്നു. പ്രതിഷേധത്തില്‍ അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങള്‍, തിരുവാഭരണ വാഹകര്‍, പടക്കുറുപ്പുമാര്‍, മുന്‍ മേല്‍ശാന്തിമാര്‍, തന്ത്രിമാര്‍ തുടങ്ങിയവരാണ് പങ്കെടുത്തത്. കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കളും സമരത്തിന് പിന്തുണയുമായെത്തി.

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലേക്ക് വിവിധ ഹൈന്ദവസംഘടകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി.

TAGS :

Next Story