Quantcast

പതിനേഴുകാരിയെ പീഡിപ്പിച്ചത് മറച്ചുവെച്ചു; രേവതിക്കെതിരെ കേസെടുക്കണമെന്ന് പരാതി

സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനിടെയാണ് പതിനേഴുകാരി പീഡനത്തിന് ഇരയായ കാര്യം രേവതി വെളിപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    14 Oct 2018 9:25 AM IST

പതിനേഴുകാരിയെ പീഡിപ്പിച്ചത് മറച്ചുവെച്ചു; രേവതിക്കെതിരെ കേസെടുക്കണമെന്ന് പരാതി
X

സിനിമ ഷൂട്ടിങ്ങിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ഡബ്ല്യു.സി.സി അംഗം രേവതിയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. അഭിഭാഷകനായ ജിയാസ് ജമാലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പൊലീസിന് പരാതി കൊടുത്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പീഡനവിവരം മറച്ചുവച്ചെന്ന കുറ്റത്തിനു നടി രേവതിക്കെതിരെയും കേസെടുക്കണമെന്നും പരാതിയിലുണ്ട്.

ഡബ്ല്യു.സി.സി അംഗങ്ങള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനിടെയാണ് പതിനേഴുകാരി പീഡനത്തിന് ഇരയായ കാര്യം രേവതി വെളിപ്പെടുത്തിയത്.

TAGS :

Next Story