Quantcast

ചെറുകാട് പുരസ്‌കാരം കവി ഒ.പി സുരേഷിന്  

MediaOne Logo

Web Desk

  • Published:

    16 Oct 2018 5:43 AM GMT

ചെറുകാട് പുരസ്‌കാരം കവി ഒ.പി സുരേഷിന്  
X

ഈ വര്‍ഷത്തെ ചെറുകാട് പുരസ്‌കാരത്തിന് കവി ഒ.പി സുരേഷ് അര്‍ഹനായി. സുരേഷിന്റെ 'സുരേഷിന്റെ 'താജ്മഹല്‍' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച് വന്നിരുന്ന കവിതകളുടെ സമാഹാരമാണ് 'താജ്മഹല്‍'. 2015 മുതല്‍ 18 വരെ എഴുതിയ 35 കവിതകളാണ് സമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്രസിദ്ധീകരിക്കപ്പെട്ട സമയത്ത് തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ കവിതയായിരുന്നു 'താജ്മഹല്‍'.

'പലകാലങ്ങളില്‍ ഒരു പൂവ്', 'വെറുതെയിരിക്കുവിന്‍', ഏകാകികളുടെ ആള്‍ക്കൂട്ടം', എന്നിവയാണ് സുരേഷിന്റെ മറ്റു കൃതികള്‍. മലപ്പുറം ജില്ലയിലെ ചീക്കോട് സ്വദേശിയായ സുരേഷ് ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജറാണ്. അധ്യാപനം, മാര്‍ക്കറ്റിങ്ങ്, പത്രപ്രവര്‍ത്തനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒക്ടോബര്‍ 27 ന് തൃപ്പൂണിത്തുറയില്‍ നടക്കുന്ന ചെറുകാട് അനുസ്മരണ ചടങ്ങില്‍ വെച്ച് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അവാര്‍ഡ് സമ്മാനിക്കും.

TAGS :

Next Story