Quantcast

കനത്ത പൊലീസ് സുരക്ഷയില്‍ രണ്ട് വനിതകള്‍ ശബരിമലദര്‍ശനത്തിന്

എത്ര പ്രതിഷേധമുണ്ടായാലും തിരിച്ചു പോകില്ലെന്ന് യുവതികള്‍; എന്തു വന്നാലും യുവതികളെ സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് പ്രതിഷേധക്കാര്‍

MediaOne Logo

Web Desk

  • Published:

    19 Oct 2018 3:20 AM GMT

കനത്ത പൊലീസ് സുരക്ഷയില്‍ രണ്ട് വനിതകള്‍ ശബരിമലദര്‍ശനത്തിന്
X

കനത്ത പോലീസ് സുരക്ഷയില്‍ രണ്ട് യുവതികള്‍ സന്നിധാനത്തേക്ക്. ഹൈദരബാദില്‍ നിന്നുള്ള വനിതാ മാധ്യമ പ്രവര്‍ത്തക കവിതയും ഒരു മലയാളി യുവതിയുമാണ് ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടിട്ടുള്ളത്. മരക്കൂട്ടവും പിന്നിട്ട് സന്നിധാനത്തിന് 50 മീറ്റര്‍ അടുത്തുവരെ അവരെത്തിയിട്ടുണ്ട്. കനത്ത പ്രതിഷേധമാണ് അവര്‍ക്ക് അവിടെ നേരിടേണ്ടി വരുന്നത്. എത്ര പ്രതിഷേധമുണ്ടായാലും തിരിച്ചു പോകില്ലെന്ന് യുവതികള്‍ പറഞ്ഞു. എന്തു വന്നാലും യുവതികളെ സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് നിലപാടിലാണ് പ്രതിഷേധക്കാര്‍.

ഇന്നലെ വൈകീട്ടെത്തിയ സംഘം സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും രാത്രിയില്‍ മല കയറാന്‍ പൊലീസ് അനുവദിച്ചിരുന്നില്ല. ഇന്നലെ റിപ്പോര്‍ട്ടിംഗിനായെത്തിയ ന്യൂയോര്‍ക്ക് ടൈംസ് മാധ്യമപ്രവര്‍ത്തക സുഹാസിനി രാജിനെ മരക്കൂട്ടത്ത് വെച്ച് പ്രതിഷേധക്കാര്‍ തിരിച്ചയച്ചിരുന്നു. അതിനുമുമ്പ് മാധവിയെന്ന ഒരു സ്ത്രീയ്ക്കും സന്നിധാനത്തെത്താന്‍ കഴിയാതെ മടങ്ങേണ്ടി വന്നിരുന്നു.

TAGS :

Next Story