Quantcast

രഹ്ന ഫാത്തിമക്കെതിരെ കേസെടുത്തു

ബി.ജെ.പി നേതാവ് ആർ. രാധാകൃഷ്ണമേനോൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. 

MediaOne Logo

Web Desk

  • Published:

    20 Oct 2018 8:57 PM IST

രഹ്ന ഫാത്തിമക്കെതിരെ കേസെടുത്തു
X

സോഷ്യൽ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇട്ട എറണാകുളം സ്വദേശി രഹ്ന ഫാത്തിമക്കെതിരെ പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബി.ജെ.പി നേതാവ് ആർ. രാധാകൃഷ്ണമേനോൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞദിവസം പൊലീസിൻറെ കനത്ത സുരക്ഷയിൽ ആന്ധ്രയിൽ നിന്നുള്ള യുവതിക്കൊപ്പം നടപ്പന്തൽ വരെ ഇവർ എത്തുകയും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് മടങ്ങുകയായിരുന്നു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

TAGS :

Next Story