Quantcast

ഏഴ് മാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൊട്ടിലില്‍ ഉറക്കി കിടത്തിയിരുന്ന കുഞ്ഞിനെ, പിന്നീട് കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Published:

    22 Oct 2018 7:40 PM IST

ഏഴ് മാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
X

കോഴിക്കോട് താമരശ്ശേരിയില്‍ ഏഴ് മാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി കാരാടി പറച്ചിക്കോത്ത് മുഹമ്മദ് അലിയുടെ മകള്‍ ഫാത്തിമയുടെ മൃതദേഹമാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടെത്തിയത്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മുഹമ്മദ് അലിയുടെ ഭാര്യ ഷമീന കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കി കിടത്തിയ ശേഷം വസ്ത്രം അലക്കാനും കുളിക്കാനുമായി മുറ്റത്തേക്കിറങ്ങിയിരുന്നു. മുറിയുടെ വാതില്‍ പുറത്തുനിന്നും അടച്ചിരുന്നതായും വീട്ടുകാര്‍ പറയുന്നു. അല്‍പ്പ സമയം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ തൊട്ടിലില്‍ കുഞ്ഞിനെ കാണാതിരുന്നതിനെ തുടര്‍ന്ന് ഷമീന ബഹളം വെച്ചു. ഇതോടെ അയല്‍വാസികളും ഓടിയെത്തി തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെയാണ് കുഞ്ഞിനെ വീട്ടുമുറ്റത്തെ കണിറ്റില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അയല്‍വാസി കിണറ്റില്‍ ഇറങ്ങി കുഞ്ഞിനെ കരക്കെത്തിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

താമരശ്ശേരി ഡി വൈ എസ് പി. പി ബിജുരാജിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

TAGS :

Next Story