Quantcast

‘തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ഇരുന്ന് കൊണ്ട് ജോലി ചെയ്യാം’; സുപ്രധാന നിയമം കൊണ്ട് വന്ന് സര്‍ക്കാര്‍ 

തൊഴിലിടങ്ങളിൽ ലിംഗ സമത്വം നടപ്പിലാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇതു സംബന്ധിച്ച ‘കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമ’ത്തില്‍ ഭേദഗതി വരുത്തി പ്രാബല്യത്തിൽ കൊണ്ടു വരികയായിരുന്നു.

MediaOne Logo

Web Desk

  • Published:

    23 Oct 2018 4:16 PM GMT

‘തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ഇരുന്ന് കൊണ്ട് ജോലി ചെയ്യാം’; സുപ്രധാന നിയമം കൊണ്ട് വന്ന് സര്‍ക്കാര്‍ 
X

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് ഇരിക്കാനുള്ള അവകാശം നൽകി കൊണ്ട് സർക്കാർ നിയമം കൊണ്ടു വന്നു. ടെക്സ്റ്റെെൽസ്, റെസ്റ്റോറന്റ് ഉൾപ്പടെയുള്ള തൊഴ‌ിലിടങ്ങളിലെ സ്ത്രീ തൊഴിലാളികളുടെ ദീർഘ കാലത്തെ ആവശ്യത്തിനാണ് ഇതോടു കൂടി പരിഹാരമാവുന്നത്.

സ്ത്രീകൾക്ക് അന്തസ്സ് ഉയർത്തിപ്പിടിച്ച് ജോലി ചെയ്യാൻ സാധിക്കുന്ന സാഹചര്യം കൊണ്ട് വരുമെന്നും, തൊഴിലിടങ്ങളിൽ ലിംഗ സമത്വം നടപ്പിലാക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി, ഇതു സംബന്ധിച്ച 1960 ലെ ‘കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമ’ത്തില്‍ ഭേദഗതി വരുത്തി പ്രാബല്യത്തിൽ കൊണ്ടു വരികയായിരുന്നു. മതിയായ സുരക്ഷയും, യാത്രാ സൗകര്യം ഉറപ്പു വരുത്തിക്കൊണ്ട് സ്ത്രീ തൊഴിലാളികുടെ അനുവാദത്തോടെ രാത്രി നേരങ്ങളില്‍ ജോലിക്ക് നിയോഗിക്കാനും നിയമം അനുമതി നല്‍കി.

നിയമ ലംഘകർക്കുള്ള പിഴയും ഭേദഗതി ചെയ്തിട്ടുണ്ട്. വ്യവസ്ഥകള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്കുള്ള പിഴ ഓരോ വകുപ്പിനും അയ്യായിരം രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ പിഴയായി ഇനി മുതല്‍ പതിനായിരം രൂപക്ക് പകരം രണ്ടു ലക്ഷം രൂപ അടക്കേണ്ടി വരും

സ്ത്രീതൊഴിലാളികളുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്തിയും ജോലിക്കിടയില്‍ ഇരിക്കാന്‍ അവകാശം നല്‍കിയും കേരള കടകളും...

Posted by Chief Minister's Office, Kerala on Tuesday, October 23, 2018

നിയമഭേദഗതികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് തൊഴിലുടമകള്‍ സഹകരിക്കണമെന്നും, അര്‍ഹമായ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തൊഴിലാളികളും ശ്രദ്ധിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

TAGS :

Next Story