Quantcast

തൃശൂര്‍ എ.ടി.എം കവര്‍ച്ച ശ്രമക്കസില്‍ രണ്ട് പേര്‍ പിടിയില്‍

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികള്‍വലയിലായത്. 

MediaOne Logo

Web Desk

  • Published:

    25 Oct 2018 2:24 AM GMT

തൃശൂര്‍ എ.ടി.എം കവര്‍ച്ച ശ്രമക്കസില്‍ രണ്ട് പേര്‍ പിടിയില്‍
X

തൃശൂരിലെ എ.ടി.എം കവര്‍ച്ച ശ്രമ കേസില്‍ രണ്ട് പേര്‍ പിടിയില്‍. കാസര്‍കോട് സ്വദേശി മുഹമ്മദ് മെഹറൂഫ്,കോട്ടയം സ്വദേശി സതീഷ്,എന്നിവരാണ് പിടിയിലായത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികള്‍ വലയിലായത്. യു ട്യൂബിലൂടെയാണ് എങ്ങനെ മോഷണം നടത്താമെന്ന് പ്രതികള്‍ മനസ്സിലാക്കിയതെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

ഇന്നലെ രാവിലെയാണ് തൃശൂര്‍ കിഴക്കും പാട്ടുകരയിലെ എ.ടി.എം കൌണ്ടറില്‍ മോഷണ ശ്രമം നടന്ന വിവരം പുറത്തറിഞ്ഞത്. കാനറ ബാങ്കിന്റെ എ.ടി.എമ്മിലായിരുന്നു കവര്‍ച്ച ശ്രമം. അഞ്ച് ലക്ഷം രൂപ എ.ടി. എമ്മില്‍ ഉണ്ടായിരുന്നുവെങ്കിലും മോഷണ ശ്രമം പരാജയപ്പെടുകയായിരുന്നു. മുഖം തുണികൊണ്ട് മറച്ച മോഷ്ടാവ് കവര്‍ച്ച ശ്രമത്തിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാജുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കള്‍ വലയിലായത്. തൃശൂരിലെ മണ്ണുത്തിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. തൃശൂരില്‍ ഒരു കടയിലെ ജീവനക്കാരാണ് ഇരുവരും.

ये भी पà¥�ें- തൃശൂരില്‍ എ.ടി.എമ്മില്‍ കവര്‍ച്ച ശ്രമം

.

TAGS :

Next Story