Quantcast

ശബരിമലയ്ക്ക് താങ്ങാൻ കഴിയുന്ന ആളുകളെ മാത്രമേ ഇനി പ്രവേശിപ്പിക്കൂ  എന്ന് മുഖ്യമന്ത്രി

ശബരിമലയില്‍ വിശ്വാസികളുടെ തിരക്ക് നിയന്ത്രിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

MediaOne Logo

Web Desk

  • Published:

    25 Oct 2018 2:43 AM GMT

ശബരിമലയ്ക്ക് താങ്ങാൻ കഴിയുന്ന ആളുകളെ മാത്രമേ ഇനി പ്രവേശിപ്പിക്കൂ  എന്ന് മുഖ്യമന്ത്രി
X

ശബരിമലയില്‍ വിശ്വാസികളുടെ തിരക്ക് നിയന്ത്രിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയ്ക്ക് താങ്ങാൻ കഴിയുന്ന ആളുകളെ മാത്രമാകും ശബരിമലയിലേക്ക് പ്രവേശിപ്പിക്കുക. അല്ലാത്തവര്‍ ബേസ് ക്യാമ്പുകളില്‍ തങ്ങണം. ഇതിനായി മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും.

ശബരിമല കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കൊല്ലത്ത് എല്‍.ഡി.എഫ് വിളിച്ച് ചേര്‍ത്ത മഹാസംഗമത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ശബരിമലയെ ക്രിമിനലുകളുടെ താവളമാക്കാൻ അനുവദിക്കില്ലെന്നും ഭക്തർക്ക് എല്ലാ സൗകര്യവും ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ഇരട്ടത്താപ്പിനെയും കോണ്‍ഗ്രസ് നിലപാടിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. സ്ത്രീകള്‍ പ്രവേശിച്ചാല്‍ ശബരിമല നടയടക്കുമെന്ന തന്ത്രിയുടെ പ്രസ്താവനക്കെതിരെ ബാലകൃഷണപിള്ളയും രംഗത്തെത്തി.

കൊല്ലം പീരങ്കിമൈതാനത്ത് നടന്ന സംഗമത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രിമാരായ മേഴ്സികുട്ടിയമ്മ. കെ രാജു. കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും സംസാരിച്ചു.

TAGS :

Next Story