Quantcast

സ്പിന്നിംഗ് മില്ലിലേക്ക് കോട്ടണ്‍ വാങ്ങല്‍: കോട്ടണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെ ഒഴിവാക്കുന്നു

സി.സി.ഐയിലെ പരുത്തിയുടെ ഗുണനിലവാരം കുറവാണെന്ന് ചൂണ്ടികാട്ടിയാണ് നടപടി.

MediaOne Logo

Web Desk

  • Published:

    31 Oct 2018 8:47 AM GMT

സ്പിന്നിംഗ് മില്ലിലേക്ക് കോട്ടണ്‍ വാങ്ങല്‍: കോട്ടണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെ ഒഴിവാക്കുന്നു
X

സംസ്ഥാനത്തെ പൊതുമേഖല സ്പിന്നിംഗ് മില്ലുകളിലേക്ക് പരുത്തി വാങ്ങുന്നതില്‍നിന്നും കോട്ടണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെ പൂര്‍ണമായും ഒഴിവാക്കുന്നു. സ്വകാര്യ ഏജന്‍സികളില്‍ നിന്നാവും ഇനി മുഴുവന്‍ പരുത്തിയും വാങ്ങുക. സി.സി.ഐയിലെ പരുത്തിയുടെ ഗുണനിലവാരം കുറവാണെന്ന് ചൂണ്ടികാട്ടിയാണ് നടപടി. വ്യവസായ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. യോഗത്തിന്‍റെ മിനുട്സ് മീഡിയവണ്ണിന് ലഭിച്ചു. മീഡിയവണ്‍ എസ്ക്യൂസീവ്

സ്വകാര്യ ഏജന്‍സികളില്‍നിന്നും ഉയര്‍ന്ന വിലക്ക് പരുത്തി വാങ്ങിയതില്‍ ക്രമകേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എ.സി മൊയ്തീന്‍ വ്യവസായ മന്ത്രിയായിരിക്കെ സെന്‍ട്രലൈസിഡ് കോട്ടണ്‍ പര്‍ച്ചേഴ്സ് കമ്മറ്റിയെ പുനസംഘടിപ്പിച്ചത്.കേന്ദ്രപൊതുമേഖല സ്ഥാപനമായ കോട്ടണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍നിന്നും പരുത്തി വാങ്ങണം. അല്ലെങ്കില്‍ കോട്ടണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ വിലയുമായി താരതമ്യം ചെയ്ത് മാത്രമെ സ്വകാര്യ ഏജന്‍സിയില്‍നിന്നും പരുത്തി വാങ്ങാവു എന്നുമാണ് നിബന്ധന. എന്നാല്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം സി.സി.ഐയെ പൂര്‍ണമായും ഒഴിവാക്കുന്ന തരത്തിലുള്ള തീരുമാനമാണ് ഉണ്ടായത്. സി.സി.ഐയില്‍നിന്നും വാങ്ങുന്ന കോട്ടണ്‍ ഗുണനിലവാരമില്ലത്തതാണെന്നും വിളവെടുപ്പ് സമയത്ത് പഞ്ഞി വാങ്ങി സൂക്ഷിക്കാന്‍ കേന്ദ്രീകൃത സംവിധാനം കൊണ്ടുവരണമെന്നുമാണ് പുതിയ തീരുമാനം

രാജ്യത്ത് ഒരു ഏജന്‍സിയും സി.സി.ഐയെക്കാള്‍ കുറഞ്ഞ നിരക്കില്‍ കോട്ടണ്‍ നിലവില്‍ നല്‍ക്കുന്നില്ല.സി.സി.ഐയില്‍നിന്നും കോട്ടണ്‍വാങ്ങി നൂല്‍ ഉല്‍പാദിപ്പിക്കുന്ന മില്ലുകളുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ചവിലയാണ് ലഭിക്കുന്നത്. കുറഞ്ഞ വിലക്ക് മികച്ച പരുത്തി പൊതുമേഖല സ്ഥാപനത്തില്‍നിന്നും ലഭ്യമാണെന്നിരിക്കെയാണ് ഉന്നതതല യോഗം സ്വകാര്യ ഏജന്‍സികളില്‍നിന്നും കോട്ടണ്‍വാങ്ങാന്‍ തീരുമാനിച്ചത്

TAGS :

Next Story