വള്ളിക്കോട് സദാചാര കൊല: അഞ്ച് പേര്‍ അറസ്റ്റില്‍
പ്രതികളുടെ കുടുംബത്തിലെ ഒരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്യുന്നതിന് മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് പ്രതികള്‍ ആയുധവുമായി കാത്തു നിന്നതെന്നും ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

പാലക്കാട് വള്ളിക്കോട് ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തില്‍ 5 പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള നാലു പേരും പ്രതികളെ ഒളിപ്പിച്ചതിന് ഒരാളുമാണ് അറസ്റ്റിലായത്. സംഭവം സദാചാരക്കൊലപാതകമാണെന്ന സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.
കമ്പ, പാറക്കല്‍ വീട്ടില്‍ റയീസ്, അജ്മല്‍ എന്ന മുനീര്‍, ഷുഹൈബ്, മേപ്പറമ്പ് പേഴുംകര സ്വദേശി ഷഫീഖ്, പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ എന്നിവരെയാണ് മേപ്പറമ്പു വെച്ച് ഹേമാംബിക നഗര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ. പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഷെഫീഖിനെ പ്രതികളെ ഒളിവില്‍ പാര്‍പ്പിച്ച കേസിലും മറ്റു നാലുപേരെ കൊലപാതകക്കേസിലുമാണ് അറസ്റ്റു ചെയ്തത്.
ये à¤à¥€ पà¥�ें- പാലക്കാട് ഓട്ടോ ഡ്രൈവറുടെ മരണം: സദാചാര കൊലപാതകമെന്ന് സൂചന
ഈ മാസം 8 ന് വൈകുന്നേരം മുട്ടിക്കുളങ്ങര ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവറായ ഷമീര്‍ ഓട്ടോയില്‍ വരുന്ന സമയത്ത് പാറലോട് എന്ന സ്ഥലത്തു ബൈക്കില്‍ കാത്തുനിന്ന കാത്തു നിന്ന റയീസ്, അജ്മല്‍, ഷുഹൈബ്, പ്രായപൂര്‍ത്തിയാവാത്ത ആള്‍ എന്നിവരടങ്ങിയ സംഘം സ്റ്റീല്‍ പൈപ്പ് കൊണ്ട് തലക്കടിച്ചും കത്തി കൊണ്ട് കുത്തിയുമാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. പ്രതികളുടെ കുടുംബത്തിലെ ഒരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്യുന്നതിന് മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് പ്രതികള്‍ ആയുധവുമായി കാത്തു നിന്നതെന്നും കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
Adjust Story Font
16

