Quantcast

ഹര്‍ത്താലില്‍ ബസ് തടഞ്ഞതിന് അറസ്റ്റിലായവരെ വിട്ടയക്കണം: ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു

ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും സ്റ്റേഷന്‍ ഉപരോധിക്കുകയുമായിരുന്നു.

MediaOne Logo

Web Desk

  • Published:

    17 Nov 2018 12:12 PM IST

ഹര്‍ത്താലില്‍ ബസ് തടഞ്ഞതിന് അറസ്റ്റിലായവരെ വിട്ടയക്കണം: ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു
X

കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞതിനെ തുടര്‍ന്ന് അറസ്റ്റിലായവരെ വിട്ടയക്കണന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ചാലക്കുടി പോലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു. അഞ്ചു പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ പേരാമംഗലത്തും ബസ് തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആദ്യം ഇവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു. എറണാകുളത്ത് നിന്ന് സുല്‍ത്താന്‍ബത്തേരിക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സ് ഇവര്‍ ചാലക്കുടിയില്‍ തടയുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞ ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും സ്റ്റേഷന്‍ ഉപരോധിക്കുകയുമായിരുന്നു.

ये भी पà¥�ें- ശശികലയെ  അറസ്റ്റ് ചെയ്തു: സംസ്ഥാനത്ത് ഇന്ന് ഹിന്ദു ഐക്യവേദിയുടെ ഹര്‍ത്താല്‍

TAGS :

Next Story