അജ്മീര്‍ സ്ഫോടന കേസില്‍ അറസ്റ്റിലായ സുരേഷ് നായര്‍ അവസാനം കോഴിക്കോട്ടെത്തിയത് 22 വര്‍ഷം മുന്‍പെന്ന് സഹോദരി
22 വര്‍ഷം മുന്‍പാണ് അവസാനമായി സുരേഷ് കോഴിക്കോട് എത്തിയതെന്ന് സഹോദരി സുഷമ പറയുന്നു

അജ്മീര്‍ സ്ഫോടന കേസില്‍ അറസ്റ്റിലായ സുരേഷ് നായര്‍ക്ക് വര്‍ഷങ്ങളായി നാടുമായി ബന്ധമില്ല. കോഴിക്കോട് ബാലുശ്ശേരി മഞ്ഞപ്പാലത്ത് താമസിക്കുന്ന സഹോദരിക്ക് പോലും സുരേഷ് നായരെ കുറിച്ച് കൃത്യമായ വിവരങ്ങളില്ല.

കോഴിക്കോട് കൊയിലാണ്ടി എളാട്ടേരിയാണ് സുരേഷ് നായരുടെ നാട്. ഗുജറാത്ത് ട്രാന്‍സ്പോര്‍ട്ട് വകുപ്പിലായിരുന്നു സുരേഷ് നായരുടെ അച്ഛന് ജോലി. ചെറുപ്പം മുതല്‍ സുരേഷ് നായരും കുടുംബവും ഗുജറാത്തിലാണ് താമസം. 22 വര്‍ഷം മുന്‍പാണ് അവസാനമായി സുരേഷ് കോഴിക്കോട് എത്തിയതെന്ന് സഹോദരി സുഷമ പറയുന്നു. അജ്മീര്‍ സ്ഫോടനം നടന്നതിനുശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ സഹോദരിയുടെ വീട്ടിലെത്തിയിരുന്നു.

അജ്മീര്‍ സ്ഫോടനത്തിന് ആവശ്യമായ സ്ഫോടക വസ്തുകള്‍ എത്തിച്ചു നല്‍കുകയും ഹിന്ദുത്വ ഭീകരര്‍ക്കൊപ്പം സ്ഫോടനത്തില്‍ പങ്കെടുക്കുകയും ചെയ്തുവെന്നാണ് സുരേഷ് നായര്‍ക്കെതിരായ കേസ്. എന്നാല്‍ സഹോദരന്‍ സ്ഫോടനം നടത്തിയതായി വിശ്വസിക്കുന്നില്ലെന്ന് സഹോദരി സുഷമ പറഞ്ഞു.
ഹിന്ദുത്വ ഭീകര സംഘടന പ്രവര്‍ത്തകനായ സുരേഷ് നായര്‍ അജ്മീര്‍ സ്ഫോടനത്തിന് ശേഷം ഒളിവിലായിരുന്നു. വീട്ടുകാരോട് പോലും ബന്ധമില്ലാതെ ഒളിവില്‍ കഴിഞ്ഞ പ്രതിയെയാണ് കഴിഞ്ഞ ദിവസം ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
Adjust Story Font
16

