Quantcast

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

സ്വർണ ഗദ്ദ ഊരിലെ നാലു മാസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. 

MediaOne Logo

Web Desk

  • Published:

    28 Nov 2018 8:10 AM IST

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
X

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. സ്വർണ ഗദ്ദ ഊരിലെ നാലു മാസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. അട്ടപ്പാടിയിൽ ഈ വർഷത്തെ പന്ത്രണ്ടാമത്തെ ശിശു മരണമാണിത്.

അട്ടപ്പാടി സ്വർണ്ണഗദ്ദ ഊരിലെ ശിവകാമി - അയ്യപ്പൻ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്. കോട്ടത്തറ ആശുപത്രിയിൽ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു. അട്ടപ്പാടിയിൽ ഈ വര്‍ഷം മരിക്കുന്ന പന്ത്രണ്ടാമത്തെ കുഞ്ഞാണിത് . തുടർച്ചയായി ഉണ്ടാവുന്ന ശിശു മരണങ്ങൾ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണെന്നാരോപിച്ച് കഴിഞ്ഞ ദിവസം ആദിവാസി വിഭാഗത്തിലുള്ളവർ കോട്ടത്തറ ആശുപത്രി ഉപരോധിച്ചിരുന്നു. മുള്ളി ഊരിൽ നിന്ന് എത്തിയവരാണ് ആശുപത്രി ഉപരോധിച്ചത്.

TAGS :

Next Story