Quantcast

ഉപേക്ഷിച്ച തുരങ്കങ്ങള്‍ വന്യജീവികളും വിഷ ജന്തുക്കളും താവളമാക്കുന്നു

കാസർകോട് ജില്ലയുടെ അതിർത്തി ഗ്രാമങ്ങളിലാണ് ഇങ്ങിനെ ഉപേക്ഷിച്ച തുരങ്കങ്ങൾ അപകട ഭീഷണി ഉയർത്തുന്നത്.

MediaOne Logo

Web Desk

  • Published:

    1 Dec 2018 3:21 AM GMT

ഉപേക്ഷിച്ച തുരങ്കങ്ങള്‍ വന്യജീവികളും വിഷ ജന്തുക്കളും താവളമാക്കുന്നു
X

ഉപേക്ഷിച്ച തുരങ്കങ്ങൾ വന്യജീവികളും വിഷ ജന്തുക്കളും താവളമാക്കി അപകട ഭീഷണി ഉയർത്തുന്നു. കാസർകോട് ജില്ലയുടെ അതിർത്തി ഗ്രാമങ്ങളിലാണ് ഇങ്ങിനെ ഉപേക്ഷിച്ച തുരങ്കങ്ങൾ അപകട ഭീഷണി ഉയർത്തുന്നത്. മുള്ളന്‍പന്നിയെ പിടിക്കാൻ ഗുഹയിൽ കയറിയ യുവാവ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

ഭൂമിക്ക് സമാന്തരമായി നിർമ്മിക്കുന്ന കിണറുകളാണ് തുരങ്കങ്ങൾ. കാസർകോട് ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ കൃഷിക്കും മറ്റ് ആവശ്യത്തിനുമുള്ള വെള്ളത്തിനായി ആശ്രയിക്കുന്നത് ഇത്തരം തുരങ്കങ്ങളെയാണ്. ഇങ്ങിനെ നിർമ്മിച്ച തുരങ്കങ്ങൾ പിന്നീട് ഉപയോഗ ശൂന്യമാവുന്നതോടെ ഉപേക്ഷിക്കുന്നു. ഉപേക്ഷിച്ച തുരങ്കൾ പിന്നെ വിഷജന്തുക്കളുടെയും മറ്റ് ജീവികളുടെയും കേന്ദ്രങ്ങളാണ്. പന്നികളെയും മറ്റും പിടിക്കാനെത്തുന്നവരും സാഹസിക യാത്ര ഇഷ്ടപ്പെടുന്നവരും ഇത്തരം തുരങ്കങ്ങളിൽ കയറുന്നത് അപകടങ്ങൾക്ക് കാരണമാവുന്നു.

കഴിഞ്ഞ ദിവസം കാസർകോട്‌ ധർമ്മത്തടുക്ക ബാളിഗെയിലെ തുരങ്കത്തിൽ കുടുങ്ങിയ നാരായണ നായിക് മരിച്ചിരുന്നു. രണ്ട് വര്‍ഷം മുൻപ് സമാനമായ സ്വാഭാവത്തിൽ മൂന്നു പേരാണ് അപകടപ്പെട്ടത്. ഉപേക്ഷിച്ച ഇത്തരം തുരങ്കങ്ങൾ അടച്ചുമൂടാൻ നടപടി ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യപ്പെടുന്നത്.

TAGS :

Next Story