സംസ്ഥാനത്ത് കോംഗോ പനി സ്ഥിരീകരിച്ചു
കേരളത്തില്‍ പനി റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യം. യു.എ.ഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് കോംഗോ പനി സ്ഥിരീകരിച്ചു. കേരളത്തിൽ ആദ്യമായാണ് ഈ പനി റിപ്പോർട്ട് ചെയ്യുന്നത്. 27ന് യു.എ.ഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. അവിടെ വെച്ച് തന്നെ അസുഖം ഉണ്ടായിരുന്നുവെങ്കിലും, തിരിച്ചെത്തിയ ശേഷം ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ചികിത്സ തേടുകയായിരുന്നു.
അസുഖം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകൾ വഴിയാണ് അസുഖം പടരുന്നത്. രോഗം ബാധിച്ച ആളുടെ രക്തം, ശരീരസ്രവങ്ങള്‍ എന്നിവ വഴി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പകരാം. പനി, പേശി വേദന, നടുവേദന, തലവേദന, തൊണ്ടവേദന, വയറുവേദന, കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. 40 ശതമാനം വരെയാണ് ഇതിന്റെ മരണനിരക്ക്
Next Story
Adjust Story Font
16

