Quantcast

പമ്പയിൽ അയ്യപ്പ സേവാ സമാജത്തിന്റെ അന്നദാന വിതരണത്തിന് തുടക്കം 

സംഘ പരിവാർ നിയന്ത്രണത്തിലുള്ള അയ്യപ്പ സേവാ സമാജത്തിന് അന്നദാനം നടത്താൻ അനുമതി നൽകിയത് വിവാദമായിരുന്നു. 

MediaOne Logo

Web Desk

  • Published:

    5 Dec 2018 8:02 AM IST

പമ്പയിൽ അയ്യപ്പ സേവാ സമാജത്തിന്റെ അന്നദാന വിതരണത്തിന് തുടക്കം 
X

പമ്പയിൽ അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തിലുള്ള അന്നദാന വിതരണത്തിന് തുടക്കമായി. സംഘ പരിവാർ നിയന്ത്രണത്തിലുള്ള അയ്യപ്പ സേവാ സമാജത്തിന് അന്നദാനം നടത്താൻ അനുമതി നൽകിയത് വിവാദമായിരുന്നു. എന്നാൽ അന്നദാനത്തിന്റെ നിയന്ത്രണം ദേവസ്വം ബോർഡിന് തന്നെയാണെന്നാണ് ബോർഡിന്റെ വിശദീകരണം.

തിങ്കളാഴ്ച ഉച്ച മുതലാണ് അഖില ഭാരതീയ അയ്യപ്പസേവാ സമാജം പമ്പയിലെ അന്നദാന വിതരണത്തിന്റെ ചുമതല ഏറ്റെടുത്തത്. നിലവിൽ നിലക്കലിലെ അന്നദാനവും അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. നേരത്തെ സംഘ പരിവാർ അനുകൂല സംഘടനക്ക് അന്നദാനത്തിൽ പങ്കാളിത്തം നൽകിയത് വിവാദത്തിന് വഴിവെച്ചിരുന്നു. എന്നാൽ ദേവസ്വം ബോർഡിന് തന്നെയാണ് അന്നദാനത്തിന്റെ നിയന്ത്രണമെന്നും നടത്തിപ്പിനുള്ള തുകയും മറ്റും മാത്രമാണ് അയ്യപ്പ സേവാ സമാജത്തിൽ നിന്ന് സ്വീകരിക്കുന്നുള്ളൂ എന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.

ബാംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് അഖില ഭാരതീയ അയ്യപ്പ സേവാ സമാജം. ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിക്കെതിരെ ശക്തമായ നിലപാടെടുത്ത സംഘടനയാണ് അയ്യപ്പ സേവാ സമാജം.

TAGS :

Next Story