Quantcast

സംവരണം ഒഴിവാക്കിയ നടപടി പുനപരിശോധിക്കില്ലെന്ന് മുഖ്യമന്ത്രി

കേരള ഭരണ സർവീസ് നടപ്പിലാകാതിരിക്കാനുള്ള കുബുദ്ധികളുടെ ഇടപെടലാണ് സംവരണ നിഷേധത്തിന് പിന്നിലെന്ന് അഹമ്മദ് കബീർ ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    5 Dec 2018 4:05 PM IST

സംവരണം ഒഴിവാക്കിയ നടപടി പുനപരിശോധിക്കില്ലെന്ന് മുഖ്യമന്ത്രി
X

കേരള ഭരണ സർവീസിലെ മൂന്നിൽ രണ്ട് നിയമനങ്ങളിൽ സംവരണം ഒഴിവാക്കിയ നടപടി പുനപരിശോധിക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തസ്തിക മാറ്റത്തിന് സംവരണം നൽകാൻ കഴിയില്ല. പട്ടികജാതി പട്ടികവർഗക്കാർക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്താമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ടി.എ അഹമ്മദ് കബീർ ആണ് ശ്രദ്ധക്ഷണിക്കൽ ആയി വിഷയം സഭയിൽ അവതരിപ്പിച്ചത്.

കേരള ഭരണ സർവീസ് നടപ്പിലാകാതിരിക്കാനുള്ള കുബുദ്ധികളുടെ ഇടപെടലാണ് സംവരണ നിഷേധത്തിന് പിന്നിലെന്ന് അഹമ്മദ് കബീർ ആരോപിച്ചു. കെ.എ.എസ് പുതിയ റിക്രൂട്ട്മെന്റ് ആണ്. ബൈ ട്രാൻസ്ഫർ എന്ന് പ്രയോഗിച്ചത് കബളിപ്പിക്കാനാണ്. എല്ലാ ധാരകളിലും സംവരണം നൽകാമെന്ന് നിയമ സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംവരണം നൽകേണ്ടതില്ലെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം വസ്തുതാപരമല്ല, തള്ളിക്കളയണമെന്നും അഹമ്മദ് കബീർ ആവശ്യപ്പെട്ടു.

കേരള ഭരണ സർവീസിലെ സംവരണവുമായി ബന്ധപ്പെട്ട് പലരും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി പറഞ്ഞു. മൂന്നിൽ രണ്ട് നിയമനവും തസ്തികമാറ്റം വഴിയാണ്. അതിൽ സംവരണം നൽകാൻ കഴിയില്ല. പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് കണ്ടെത്തിയാൽ സ്‍പെഷ്യല്‍ റിക്രൂട്ട്മെന്റ് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story