Quantcast

ശബരിമലയിലെ പ്രതിഷേധം: കുട്ടികളെ കവചമായി ഉപയോഗിച്ചവര്‍ക്കെതിരെ നടപടി

കുട്ടികളെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തിയത് രക്ഷകര്‍ത്താക്കളാണെങ്കില്‍ അവര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം

MediaOne Logo

Web Desk

  • Published:

    6 Dec 2018 9:50 PM IST

ശബരിമലയിലെ പ്രതിഷേധം: കുട്ടികളെ കവചമായി ഉപയോഗിച്ചവര്‍ക്കെതിരെ നടപടി
X

ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ടുണ്ടായ സമരങ്ങളില്‍ കുട്ടികളെ കവചമായി ഉപയോഗപ്പെടുത്തിയതായി സംസ്ഥാന ബാലാവകാശ കമ്മീഷന്റെ കണ്ടെത്തല്‍. ഇത്തരത്തില്‍ കുട്ടികളെ ഉപയോഗപ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി. കുട്ടികളെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തിയത് രക്ഷകര്‍ത്താക്കളാണെങ്കില്‍ അവര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുട്ടികളെ രക്ഷാകവചമായി ഉപയോഗിച്ചവര്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75ആം വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചെയ്തതെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് പറഞ്ഞു.

TAGS :

Next Story