‘ആര്‍.എസ്.എസ് ഗൂഢാലോചന’; ഹിന്ദുസമാജോത്സവത്തില്‍ ലീഗ് പ്രതിനിധി പങ്കെടുക്കില്ല
പരിപാടിയുടെ സംഘാടക സമിതി ഭാരവാഹികളായി ദലിത് ലീഗ് നേതാവിനെ ആര്‍.എസ്.എസ് ഉള്‍പ്പെടുത്തിയത് ആശയ കുഴപ്പമുണ്ടാക്കാനാണെന്ന് മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് പറഞ്ഞു

യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യുന്ന ഹിന്ദുസമാജോത്സവത്തില്‍ ദലിത് ലീഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്‍റ് കെ.എല്‍ പുണ്ടരികാക്ഷ പങ്കെടുക്കില്ലെന്ന് മുസ്‍ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് എം.സി ഖമറുദ്ദീന്‍. സംഘാടക സമിതിയില്‍ പുണ്ടരികാക്ഷയെ ഉള്‍പ്പെടുത്തിയത് ആശയകുഴപ്പമുണ്ടാക്കാനുള്ള ആര്‍.എസ്.എസിന്റെ നീക്കത്തിന്റെ ഭാഗമാണെന്നും എം.സി ഖമറുദ്ദീന്‍ അറിയിച്ചു.

ഡിസംബർ 16ന് കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിലാണ് യോഗി ആതിഥ്യനാഥ് പങ്കെടുക്കുന്ന ഹിന്ദു സമാജോത്സവ്. പരിപാടിയുടെ സംഘാടക സമിതി വൈസ് ചെയര്‍മാന്‍മാരായാണ് കോണ്‍ഗ്രസിന്റെയും ദലിത് ലീഗിന്റെയും നേതാക്കളായ കൃഷ്ണഭട്ടിനെയും, പുണ്ടരികാക്ഷയെയും നിശ്ചയിച്ചത്.

പരിപാടിയുടെ സംഘാടക സമിതി ഭാരവാഹികളായി ദലിത് ലീഗ് നേതാവിനെ ആര്‍.എസ്.എസ് ഉള്‍പ്പെടുത്തിയത് ആശയ കുഴപ്പമുണ്ടാക്കാനാണെന്ന് മുസ്‍ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് എം.സി ഖമറുദ്ദീന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു. പുണ്ടരികാക്ഷയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയതെന്നും എം.സി ഖമറുദ്ദീന്‍ ആരോപിച്ചു. യോഗി ആഥിത്യനാഥ് സംബന്ധിക്കുന്ന പരിപാടിയില്‍ താന്‍ പങ്കെടുക്കില്ലെന്ന് പുണ്ടരികാക്ഷയും പറഞ്ഞു.
ഹിന്ദു സമാജോത്സവ് പരിപാടിയുടെ സംഘാടക സമിതിയില്‍ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തിന്റെ സമ്മതമില്ലാതെയാണെന്ന് പറയുമ്പോഴും അതിനെതിരെ പരാതി നല്‍കുന്ന കാര്യത്തില്‍ ജില്ലാ ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല.
Adjust Story Font
16

